രണ്ടാം ഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് അഞ്ചാം മണിക്കൂറിലേക്ക് കടക്കുമ്പോൾ മികച്ച പോളിംഗ് ശതമാനമാണ് അനുഭവപ്പെടുന്നത്. ഏറ്റവും ഒടുവിലായി പുറത്ത് വരുന്ന കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് വയനാട് ആണ്. 46.71 ശതമാനം ആണ്.
എറണാകുളം 43.89%, കോട്ടയം 44.41%, തൃശൂർ 44.02%, പാലക്കാട് 44.33%, എന്നിങ്ങനെ ആണ് പോളിംഗ് നില.
451 തദ്ദേശസ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ്. 47,28,489 പുരുഷന്മാരും 51,28,361 സ്ത്രീകളും 93 ട്രാന്‍സ്ജെന്‍ഡേഴ്സും 265 പ്രവാസി ഭാരതീയരും വോട്ട് രേഖപ്പെടുത്തും. ഇതില്‍ 57,895 പേര് കന്നി വോട്ടര്‍മാരാണ്.
12,643 ബൂത്താണ് വോട്ടെടുപ്പിന് സജ്ജീകരിച്ചിരിക്കുന്നത്.