Sunday, December 1
BREAKING NEWS


പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് പൂര്‍ണ്ണമായും കത്തി നശിച്ചു

By sanjaynambiar

പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണ്ണമായും കത്തി.

നല്ലളം കിഴ്‌വനപ്പാടത്ത് മഞ്ജു നിവാസിൽ കമലയുടെ താൽക്കാലിക വീടാണ് അഗ്നിയ്ക്ക് ഇരയായത്. ഷെഡിൽ നിന്ന് തീ ഉയരുന്നത് കണ്ട പരിസരവാസികൾ ആദ്യം കണ്ടത് തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ തീ സിലിണ്ടറിലേക്ക് പിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.

കോഴിക്കോട് നല്ലളത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻസ്ഫോടനം , ഷെഡ്  കത്തി നശിച്ചു | gas explosion in nallalam

മീഞ്ചന്തയിൽ നിന്ന് ഫയർ ഫോഴ്സ് എത്തിയ ശേഷമാണ് തീ അണച്ചത്. വീട് അടച്ചു പൂട്ടി മകളുടെ വീട്ടിൽ പോയത് ആണ് വീട്ടുടമ. പുതുതായി നിർമ്മിക്കുന്ന വീടിന്റെ സമീപത്താണ് താൽക്കാലിക വീട് ഉണ്ടായിരുന്നത്. വീടിന്റെ ആധാരം, സ്വർണ്ണം, പ്രധാനപ്പെട്ട പേപ്പറുകൾ സ്വർണ്ണം, ഉപകരണങ്ങൾ എല്ലാം കത്തി നശിച്ചു.

പ്രദേശത്തെ വൈദ്യുതി ബന്ധം കെ. എസ് ഇബി ജീവനക്കാർ എത്തി വിച്ഛേദിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!