Rahul Mamkootathil സോളാര്‍ പീഡനക്കേസില്‍ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുടുക്കാൻ കെബി ഗണേഷ് കുമാര്‍, ഗണേഷ് കുമാറിന്റെ ബന്ധു ശരണ്യ മനോജ് എന്നിവര്‍ ഗൂഢാലോചന നടത്തിയെന്ന സിബിഐ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍.
Also Read: https://panchayathuvartha.com/ganesh-solar-ldf-udf-kerala/
https://panchayathuvartha.com/ganesh-solar-ldf-udf-kerala/
നിരപരാധിയും നീതിമാനുമായ ഉമ്മൻ ചാണ്ടി സാറിനെ സോളാര്‍ കേസില്‍ വ്യാജമായി കൂട്ടിച്ചേര്‍ത്തത് ഗണേഷ്കുമാറാണ് എന്ന പുതിയ വെളുപ്പെടുത്തലില്‍ യാതൊരു അത്ഭുതവുമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിപ്പില്‍ പറഞ്ഞു. ‘എനിക്കെന്റെ ഭാര്യയില്‍ വിശ്വാസമുള്ളത് കൊണ്ട് മാത്രം ഗണേഷ് എന്റെ മകനാണ്’ എന്ന് ബാലകൃഷ്ണ പിള്ള തന്നെ പറഞ്ഞിട്ടുള്ള ഗണേഷ് കുമാറിനെ പറ്റി കൂടുതലൊന്നും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേസില്‍ ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് കോടതിയില്‍ സി ബി ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഗൂഢാലോചനയെക്കുറിച്ച് പരാമര്‍ശിക്കുന്നത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചുള്ള വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ, ബന്ധുവായ ശരണ്യ മനോജ്, വിവാദ ദല്ലാള്‍ എന്നിവര്‍ചേര്‍ന്ന് ഉമ്മൻചാണ്ടിയെ കേസില്‍ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നത്.