Rain കേരളത്തില്‍ അടുത്ത അഞ്ചുദിവസം മിതമായ/ ഇടത്തരം മഴ/ ഇടി/മിന്നല്‍ തുടരാനും സെപ്റ്റംബര്‍ 27,28, 29 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വടക്ക് പടിഞ്ഞാറന്‍ ഇന്ത്യക്ക് മുകളില്‍ അതിമര്‍ദമേഖല പതിയെ രൂപപ്പെടുന്നതിന്റെ ഫലമായി തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാനില്‍ വരണ്ട കാലാവസ്ഥ തുടരുന്നതിനാല്‍ സെപ്റ്റംബര്‍ ഇരുപത്തിയഞ്ചോടെ പടിഞ്ഞാറന്‍ രാജസ്ഥാനില്‍ നിന്ന് കാലവര്‍ഷ പിന്‍വാങ്ങല്‍ ആരംഭിക്കാന്‍ സാധ്യതയുണ്ട്.
Also Read: https://panchayathuvartha.com/the-first-ship-to-the-port-of-vizhinjam-entered-the-indian-coast/
തെക്ക് കിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളിലും തെക്ക് കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലും വടക്കന്‍ ഒഡിഷക്കു മുകളിലും ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യത. സെപ്റ്റംബര്‍ ഇരുപത്തിയൊന്‍പതോടെ വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യത.
തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ വടക്കന്‍ ആന്‍ഡമാന്‍ കടലിനും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. തുടര്‍ന്ന് പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു. ഇതിന്റെ സ്വാധീനഫലമായാണ് മഴ പ്രതീക്ഷിക്കപ്പെടുന്നത്.