10 ദിവസമെങ്കിലും സ്‌കൂള്‍ ബാഗിന്റെ ഭാരമില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പോകാനുള്ള അവസരമൊരുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ മാറ്റം.
ഒന്നാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പത്ത് ദിവസമെങ്കിലും ബാഗിന്റെ ഭാരമില്ലാതെ ക്ലാസില്‍ പോകാനുള്ള സാഹചര്യം ഒരുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.
അതുപോലെ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കാനുള്ള സാഹചര്യവും നല്‍കണം. എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരം അവരുടെ ശരീരഭാരത്തിന്റെ പത്ത് ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കൂടാതെ പ്രീ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ബാഗ് വേണ്ട. ബാഗിന്റെ ഭാരം പരിശോധിക്കാന്‍ ഓരോ സ്‌കൂളിനും ഡിജിറ്റല്‍ മെഷീന്‍ നിര്‍ബന്ധമാക്കും. ബാഗുകള്‍ ഭാരം പരിശോധിക്കാന്‍ ഓരോ സ്‌കൂളിനും ഡിജിറ്റല്‍ മെഷീന്‍ നിര്‍ബന്ധമാക്കും. ബാഗുകള്‍ ഭാരം കുറഞ്ഞതും രണ്ട് ചുമലിലും തൂക്കിയിടാന്‍ സാധിക്കുന്നതുമായിരിക്കണം.
കൊവിഡ് പ്രതിസന്ധിക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്തുമ്പോള്‍ ഈ പരിഷ്‌കാരങ്ങള്‍ പ്രാവര്‍ത്തികമാക്കണമെന്നും കത്തില്‍ നിര്‍ദ്ദേശിക്കുന്നു.