തിരൂര്‍: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ എം എ സലാം, ദേശീയ സെക്രട്ടറി നാസറുദ്ദീന്‍ എളമരം ഉള്‍പ്പടെയുള്ള നേതാക്കളുടെ വസതികളിലും സംസ്ഥാന കമ്മറ്റി ഓഫിസിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തിരൂര്‍ ഏരിയ കമ്മറ്റി പ്രതിഷേധിച്ചു. പ്രവര്‍ത്തകര്‍ തിരൂര്‍ നഗരത്തില്‍ പ്രതിഷേധ പ്രകനം നടത്തി.
പുത്തനത്താണി ഡിവിഷനില്‍ 7 സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. പട്ടര്‍നടക്കാവ്, വൈരങ്കോട്, തിരുനാവായ, കല്‍പ്പകഞ്ചേരി, പുത്തനത്താണി, കാടാമ്ബുഴ, രണ്ടത്താണി എന്നീ സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനം നടന്നു. പ്രതിഷേധ പ്രകടനങ്ങള്‍ക്ക് ഏരിയ ഭാരവാഹികള്‍ നേതൃത്വം നല്‍കി.
ദേശീയ തലത്തില്‍ ഉയര്‍ന്നുവന്ന കര്‍ഷക പ്രക്ഷോഭത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആസൂത്രിത നീക്കവും രാഷ്ട്രീയ പകപോക്കലുമാണ് റെയ്ഡിന് പിന്നിലെന്നും ഭരണകൂടം പ്രതിസന്ധിയിലാവുമ്ബോഴെല്ലാം മുസ്‌ലിംകളെയും മുസ്‌ലിം സംഘടനകളെയും ഭീകര വല്‍ക്കരിക്കുന്നത് ഇത് ആദ്യത്തെ സംഭവമല്ല എന്നും ഇതിനു മുമ്ബും ഇത്തരം വാര്‍ത്തകള്‍ ആഘോഷിച്ചിട്ടുണ്ടെന്നും ഓരോ ഘട്ടങ്ങളിലും പോപുലര്‍ ഫ്രണ്ടിന്റെ നിരപരാധിത്വം വ്യക്തമായതാണെന്നും തങ്ങള്‍ക്ക് വിധേയപ്പെടാത്തവരെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്ന നയമാണ് ആര്‍എസ്‌എസ് നിയന്ത്രിക്കുന്ന ഹിന്ദുത്വ സര്‍ക്കാര്‍ പിന്തുടരുന്നതെന്നും പ്രകടനത്തില്‍ പ്രതിഷേധക്കാര്‍ പറഞ്ഞു.