Friday, December 13
BREAKING NEWS


ജമ്മു കശ്മീരിന്റെ തെറ്റായ മാപ്പ് ഉടന്‍ നീക്കം ചെയ്യണം; വിക്കിപീഡിയക്ക് താക്കീതുമായി കേന്ദ്രസര്‍ക്കാര്‍

By sanjaynambiar

ന്യൂഡല്‍ഹി: വിക്കിപീഡിയ വെബ്‌സൈറ്റില്‍ ജമ്മു കശ്മീരിനെക്കുറിച്ച്‌ നല്‍കിയിരിക്കുന്ന മാപ്പ് തെറ്റാണെന്നും, അത് നീക്കം ചെയ്തില്ലെങ്കില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും ഐടി മന്ത്രാലയം.

ഇന്ത്യാ-ഭൂട്ടാന്‍ ബന്ധം വിവരിക്കുന്നിടത്താണ് തെറ്റായ മാപ്പ് നല്‍കിയിരിക്കുന്നത്. ഒരു ട്വിറ്റര്‍ ഉപയോക്താവാണ് ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് നവംബര്‍ 27ന് ഐടി മന്ത്രാലയം വിക്കിപ്പീഡിയയോട് തെറ്റു തിരുത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതുവരെ വിക്കിപീഡിയ നടപടി എടുത്തിട്ടില്ല.

തുടര്‍ന്നാണ് കേസ് എടുക്കുന്നതിനെ കുറിച്ചും, നിരോധനത്തെ കുറിച്ചും ആലോചിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുകയുണ്ടായത്. ഐടി ആക്‌ട് 2000ത്തിന്റെ സെക്ഷന്‍ 69എ പ്രകാരമുള്ള നടപടിയായിരിക്കും എടുക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!