തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളിൽ ആണ് വോട്ടെടുപ്പ് ഇന്ന് നടക്കുന്നത്. അഞ്ചു ജില്ലകളിൽ ആയി 90 ലക്ഷം വോട്ടർമാറാനുള്ളത്. രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയാണ് പോളിംഗ്. ആദ്യമണിക്കൂറിൽ മികച്ച പ്രതിക്കരണങ്ങളാണ് ലഭിക്കുന്നത്.
മിക്ക ബൂത്തുകളിലും നീണ്ട ക്യൂ ആണ് അനുഭവപ്പെടുന്നത്.
63,187 ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടാകും.451 തദ്ദേശസ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ്. 47,28,489 പുരുഷന്മാരും 51,28,361 സ്ത്രീകളും 93 ട്രാന്‍സ്ജെന്‍ഡേഴ്സും 265 പ്രവാസി ഭാരതീയരും വോട്ട് രേഖപ്പെടുത്തും. ഇതില്‍ 57,895 പേര് കന്നി വോട്ടര്‍മാരാണ്. 12,643 ബൂത്താണ് വോട്ടെടുപ്പിന് സജ്ജീകരിച്ചിരിക്കുന്നത്. 473 പ്രശ്ന ബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തി.വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ കോവിഡ് പോസിറ്റിവ് ആകുന്നവര്‍ക്കും ക്വാറന്റീനില്‍ പ്രവേശിക്കുന്നവര്‍ക്കും ഡെസിഗ്നേറ്റഡ് ഹെല്‍ത്ത് ഓഫിസര്‍ നല്കുന്ന സാക്ഷ്യപത്രം ഹാജരാക്കി നേരിട്ടെത്തി വോട്ടുചെയ്യാം.
സ്ഥാനാര്‍ഥികളുടെ മരണത്തെതുടര്‍ന്ന് എറണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ മുനിസിപ്പല്‍ വാര്‍ഡ് (37), തൃശൂര്‍ കോര്‍പറേഷനിലെ പുല്ലഴി (47) വാര്‍ഡ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു.