Friday, December 13
BREAKING NEWS


രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു;ബൂത്തുകളില്‍ നീണ്ട ക്യൂ

By sanjaynambiar

തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്‌, വയനാട് എന്നീ ജില്ലകളിൽ ആണ് വോട്ടെടുപ്പ് ഇന്ന് നടക്കുന്നത്. അഞ്ചു ജില്ലകളിൽ ആയി 90 ലക്ഷം വോട്ടർമാറാനുള്ളത്. രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയാണ് പോളിംഗ്. ആദ്യമണിക്കൂറിൽ മികച്ച പ്രതിക്കരണങ്ങളാണ് ലഭിക്കുന്നത്.

Local body elections: EC bans transfer of govt officials till election -  KERALA - GENERAL | Kerala Kaumudi Online

മിക്ക ബൂത്തുകളിലും നീണ്ട ക്യൂ ആണ് അനുഭവപ്പെടുന്നത്.

63,187 ഉ​ദ്യോ​ഗ​സ്ഥ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​കും.451 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ 8116 വാ​ര്‍​ഡു​ക​ളി​ലേ​ക്കാ​ണ് വോ​ട്ടെടു​പ്പ്. 47,28,489 പു​രു​ഷ​ന്മാ​രും 51,28,361 സ്​​ത്രീ​ക​ളും 93 ട്രാ​ന്‍​സ്​​ജെ​ന്‍​ഡേ​ഴ്സും 265 പ്ര​വാ​സി ഭാ​ര​തീ​യ​രും വോ​ട്ട്​ രേ​ഖ​പ്പെടു​ത്തും. ഇ​തി​ല്‍ 57,895 പേ​ര്‍ ക​ന്നി വോ​ട്ട​ര്‍​മാ​രാ​ണ്. 12,643 ബൂ​ത്താ​ണ് വോ​​ട്ടെടു​പ്പി​ന്​ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 473 പ്ര​ശ്ന ബാ​ധി​ത ബൂ​ത്തു​ക​ളി​ല്‍ വെ​ബ്കാ​സ്​​റ്റി​ങ്​ ഏ​ര്‍​പ്പെ​ടു​ത്തി.വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ കോ​വി​ഡ് പോ​സി​റ്റി​വ് ആ​കു​ന്ന​വ​ര്‍​ക്കും ക്വാ​റ​ന്‍​റീ​നി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​വ​ര്‍​ക്കും ഡെ​സി​ഗ്​​നേ​റ്റ​ഡ് ഹെ​ല്‍​ത്ത് ഓ​ഫി​സ​ര്‍ ന​ല്‍​കു​ന്ന സാ​ക്ഷ്യ​പ​ത്രം ഹാ​ജ​രാ​ക്കി നേ​രി​ട്ടെ​ത്തി വോ​ട്ടു​ചെ​യ്യാം.

സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ മ​ര​ണ​ത്തെ​തു​ട​ര്‍​ന്ന് എ​റ​ണാ​കു​ളം ക​ള​മ​ശ്ശേ​രി മു​നി​സി​പ്പാ​ലി​റ്റി​യി​ലെ മു​നി​സി​പ്പ​ല്‍ വാ​ര്‍​ഡ് (37), തൃ​ശൂ​ര്‍ കോ​ര്‍​പ​റേ​ഷ​നി​ലെ പു​ല്ല​ഴി (47) വാ​ര്‍​ഡ്​ എ​ന്നി​വി​ട​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വെ​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!