Friday, December 13
BREAKING NEWS


ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ മരണത്തിൽ അന്വേഷണം

By sanjaynambiar

ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച അർജന്റീന നിയമ വകുപ്പ് അദ്ദേഹത്തെ ചികിൽസിച്ച ഡോക്ടർ ലിയോപോൾഡോ ലുക്യുവിന്റെ സ്വത്ത് സംബന്ധിച്ച് തിരച്ചിൽ നടത്താൻ ഉത്തരവിട്ടു. മറഡോണയുടെ അടുത്ത ബന്ധുക്കളിൽനിന്ന് മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശനിയാഴ്ച ശേഖരിച്ചതായി പ്രോസിക്യൂട്ടറുടെ ഓഫിസ് അറിയിച്ചു.

ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു – Ente Koratty

ഡോക്ടറുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി മറഡോണയുടെ കുടുംബവും അഭിഭാഷകനും നേരത്തെ അരോപിച്ചിരുന്നു. മറഡോണയ്ക്ക് ശരിയായ വിധത്തില്‍ ചികിത്സയും മരുന്നും ലഭ്യമായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ പെണ്‍മക്കള്‍ പറഞ്ഞു.
മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മോര്‍ള ആവശ്യപ്പെട്ടു. ഹൃദസ്തംഭനം ഉണ്ടായ സമയത്ത് ആദ്യത്തെ ആംബുലന്‍സ് മറഡോണയുടെ വസതിയില്‍ എത്തിച്ചേരാന്‍ അരമണിക്കൂറിലധികം സമയമെടുത്തതായി അഭിഭാഷകൻ ആരോപിച്ചു. മരണത്തിന് 12 മണിക്കൂർ മുൻപ് എന്തെങ്കിലും തരത്തിലുള്ള മെഡിക്കൽ പരിശോധനയ്ക്ക് അദ്ദേഹം വിധേയമായോയെന്ന് അന്വേഷിക്കണമെന്നും അഭിഭാഷകൻ പറഞ്ഞു.

നബംബര്‍ 25നാണ് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മറഡോണ അന്തരിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അടുത്തിടെ അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. പിന്നീട് നവംബര്‍ 11ന് അദ്ദേഹം ആശുപത്രിയില്‍നിന്ന് വീട്ടിലേക്കു വന്നു. പിന്നീട് മദ്യപാന ശീലത്തില്‍നിന്ന് മുക്തനാക്കാനുള്ള ചികിത്സയായിരുന്നു നല്‍കിവന്നിരുന്നത്. ഇതിനിടെയാണ് ലോകമെമ്പാടുമുള്ള ആരാധകരെ നിരാശയിലാഴ്‍ത്തി അപ്രതീക്ഷിത വിടവാങ്ങൽ. ലോകമെങ്ങുമുള്ള ആരാധകരെ നിരാശയിലാഴ്‍ത്തി അപ്രതീക്ഷിത മരണം സംഭവിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!