5 ജി മൊബൈല്‍ സര്‍വ്വീസ് 2021 പകുതിയോടെ ഇന്ത്യയിലേക്ക്
ഇന്ത്യയിലേക്ക് 5 ജി മൊബൈല്‍ സര്‍വ്വീസ് എത്തിക്കാന്‍ റിലയന്‍സ് ജിയോ. 2021 പകുതിയോടെ സേവനം രാജ്യത്ത് ലഭ്യമാക്കുമെന്നാണ് കമ്പനി സി.ഇ.ഒ മുകേഷ് അംബാനി പറഞ്ഞത്.
നാലാമത് മൊബൈല്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിനിടെയാണ് നൂതന സാങ്കേതിക വിദ്യ ഇന്ത്യയില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പുകളെപ്പറ്റി അംബാനി സൂചിപ്പിച്ചത്.
ഇന്ത്യ ഇപ്പോള്‍ സാങ്കേതികമായി മുന്നില്‍ നില്‍ക്കുന്ന അവസരമാണെന്നും ഇത് തുടര്‍ന്നും കൊണ്ടുപോകാന്‍ 5 ജി സാങ്കേതികവിദ്യ സഹായകരമാകുമെന്നുമാണ് അംബാനിയുടെ അഭിപ്രായം.
സ്വന്തമായി വികസിപ്പിച്ചെടുക്കുന്ന സാങ്കേതികവിദ്യയാകും റിലയന്‍സ് പ്രയോജനപ്പെടുത്തുക.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നെറ്റ്‌വര്‍ക്ക്, ഹാര്‍ഡ്‌വെയര്‍, സാങ്കേതിക ഘടകങ്ങള്‍ ഇതിന് കരുത്തേകുമെന്നും അംബാനി പറഞ്ഞു.
സ്പെക്‌ട്രം വിറ്റാലുടന്‍ റിലയന്‍സ് ജിയോ 5 ജി ആരംഭിക്കുമെന്ന് പറയുമ്ബോഴും എതിരാളികളായ ഭാരതി എയര്‍ടെല്‍ ലിമി...