ആകാശിൻ്റെ അറസ്റ്റ്: സ്റ്റേഷന് മുന്നില്‍ ആൾക്കൂട്ടം, ബഹളം, കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ച് ജയിലിലേക്ക് Akash Thillankeri CPM
Akash Thillankeri CPM ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയെ വീണ്ടും കാപ്പ ചുമത്തി ജയിലിലടച്ചു. കാപ്പ ചുമത്തി നേരത്തേ അറസ്റ്റ് ചെയ്തിരുന്ന ആകാശ് ആറുമാസത്തെ തടവിനുശേഷം ജാമ്യംകിട്ടി ദിവസങ്ങള്‍ക്ക് മുന്‍പാണ് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്.
ബുധനാഴ്ച ഉച്ചയ്ക്ക് തില്ലങ്കേരിയിലെ വീട്ടില്‍ ആകാശിന്റെയും സഹോദരിയുടെയും മക്കളുടെ പേരുവിളി ചടങ്ങിനിടയിലാണ് മുഴക്കുന്ന് പോലീസ് ആകാശിനെ കസ്റ്റഡിയിലെടുത്തത്. വിയ്യൂര്‍ ജയിലില്‍ കാപ്പ തടവുകാരനായിരിക്കെ ജയിലറെ ആക്രമിച്ച കേസിലും പ്രതിയായിരുന്നു.
https://www.youtube.com/watch?v=fgF04dOuT20
ജയിലില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതായി സംശയം പ്രകടിപ്പിച്ച ജയിലറെ ആകാശ് മര്‍ദിച്ചുവെന്നായിരുന്നു കേസ്. ഈ കേസിലുള്‍പ്പെടെ രണ്ടാമതും ഇയാള്‍ക്കെതിരെ കാപ്പ ചുമത്തി ജില്ലാ പോലീസ് മേധാവി ഉത്തരവിറക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് മുഴക്കുന്ന് ഇന്‍സ്‌പെക...