സിനിമ ഇറങ്ങി 10 ദിവസത്തിനുള്ളില്‍ 50 കോടി കളക്ഷനോ? അപ്പോള്‍ നികുതി അടക്കാതെ ഞങ്ങളെ പറ്റിക്കാന്‍ നോക്കുവാണോ? ജനങ്ങളെ കള്ളക്കണക്ക് കാണിച്ച് തീയേറ്ററില്‍ എത്തിക്കാന്‍ നോക്കി; ആദായ നികുതി ഉദ്യോഗസ്ഥര്‍ കയറി ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ പുലിവാലായി തള്ളി മറിച്ചതൊക്കെ.. ആദായ നികുതി തട്ടിപ്പില്‍ പെട്ട മലയാള സിനിമ നിര്‍മാതാക്കളില്‍ ചിലര്‍ ഇതാ….!
തിരുവനന്തപുരം: Income Tax ആദായ നികുതി വകുപ്പ് മലയാള സിനിമാ മേഖലയിലെ മുന്‍നിര താരങ്ങള്‍ നിര്‍മ്മാതാക്കള്‍ എന്നിവരില്‍ നിന്നും വീണ്ടും മൊഴിയെടുക്കുന്നു.
ചില താരങ്ങളും ചില നിര്‍മാതാക്കളും തമ്മിലുള്ള സാമ്ബത്തിക ഇടപാടുകള്‍, സിനിമയ്ക്ക് പുറമെ ഉള്ള വരുമാനം, വിദേശത്തെ നിക്ഷേപം, മുമ്ബ് സമര്‍പ്പിച്ച കണക്കുകളിലെ പൊരുത്തക്കേടുകള്‍ ഇവയെല്ലാം പരിശോധിക്കുന്നുണ്ട്. നടന്‍ മോഹന്‍ലാലിന്‍റെ മൊഴി ആദായനികുതി വകുപ്പ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
താരത്തിന്റെ അടുത്ത സുഹൃത്തും പ്രമുഖ നിര്‍മാതാവുമായ ആന്റണി പെരുമ്ബാവൂരുമായുള്ള സാമ്ബത്തിക ഇടപാടുകള്‍ സംബന്ധിച്ച് വ്യക്തത വരുത്താനായിരുന്നു ഇതെന്നാണ് സൂചന.
സിനിമയിറങ്ങി രണ്ടാഴ്ച കഴിയും മുന്‍പ് തന്നെ കളക്ഷന്‍ അന്‍പതും എഴുപതും കോടി നേടിയെന്ന് ചില നിര്‍മാതാക്കള്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവകാശപ്പെട്ടത് മുന്‍നിര്‍ത്തിയാണ് പ്രധാനമായും അന്വേഷണം.
ന...