Thursday, December 12
BREAKING NEWS


Tag: biju_ramesh

ബാർകോഴ; ചെന്നിത്തലയുടെ വാദം തെറ്റെന്ന് രഹസ്യമൊഴി പുറത്ത്
Around Us, Breaking News, Kerala News, Latest news, Politics

ബാർകോഴ; ചെന്നിത്തലയുടെ വാദം തെറ്റെന്ന് രഹസ്യമൊഴി പുറത്ത്

ബാർകോഴയിൽ രമേശ്‌ ചെന്നിത്തലയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം നടന്നിട്ടില്ലെന്ന് ബിജു രമേശിന്റെ രഹസ്യമൊഴി പുറത്ത്. ബാർകോഴയിൽ തനിക്കെതിരെ വിജിലൻസ് അന്വേഷണം നടത്തിയതാണെന്നും തെളിവില്ലെന്നും കണ്ടെത്തിയതാണെന്നും ആയിരുന്നു ചെന്നിത്തല ഉന്നയിച്ച വാദം. കെ ബാബുവിനെതിരായ കേസന്വേഷിച്ച വിജിലൻസ് ഉദ്യോഗസ്ഥർ രമേശ്‌ ചെന്നിത്തലയ്ക്കും, ശിവകുമാറിനുമെതിരായ മൊഴി രേഖപ്പെടുത്താൻ വിസമ്മതിച്ചു എന്നും ബിജു കൂട്ടിച്ചേർത്തു. ബാർ ലൈസെൻസ് ഫീസ് കുറയ്ക്കാൻ വേണ്ടി കെപിസിസി പ്രസിഡന്റ് ആയിരുന്നപ്പോൾ പണം നൽകിയ കാര്യം മറച്ചുവയ്ക്കാൻ രമേശ്‌ ചെന്നിത്തലയും, ഭാര്യയും സ്വാധീനിച്ചു എന്നായിരുന്നു ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തൽ. കഴിഞ്ഞ മാസം ബിജു രമേശ്‌ കോഴ ആരോപണം ആവർത്തിച്ചപ്പോഴും അന്വേഷണത്തിന് അനുമതി നൽകരുതെന്ന് കാണിച്ച് ചെന്നിത്തല ഗവർണർക്ക് കത്തും നൽകിയിരുന്നു. വർക്കല സ്വദേശിയായ ഒരു കോൺഗ്രസ് പ്രവർത്തകർ രമേശ്‌ ച...
യു ഡി എഫിനെ വെട്ടിലാക്കി ചെന്നിത്തലക്കെതിരെ ഗുരുതര ആരോപണവുമായി ബിജു രമേശ്; പണത്തിനു വേണ്ടി ചെന്നിത്തല എന്തും ചെയ്യും; ചെന്നിത്തലയുടെ പേര് പറയാതിരിക്കാന്‍ ഭാര്യയെക്കൊണ്ട് എന്നെ വിളിപ്പിച്ചു: ബിജു രമേശ്
Breaking News, Crime, Politics

യു ഡി എഫിനെ വെട്ടിലാക്കി ചെന്നിത്തലക്കെതിരെ ഗുരുതര ആരോപണവുമായി ബിജു രമേശ്; പണത്തിനു വേണ്ടി ചെന്നിത്തല എന്തും ചെയ്യും; ചെന്നിത്തലയുടെ പേര് പറയാതിരിക്കാന്‍ ഭാര്യയെക്കൊണ്ട് എന്നെ വിളിപ്പിച്ചു: ബിജു രമേശ്

ബാർ കോഴ കേസിൽ രഹസ്യമൊഴി നൽകാതിരിക്കാൻ അന്ന്‌ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ്‌ ചെന്നിത്തലയും ഭാര്യയും തന്നെ വിളിച്ചു അഭ്യർഥിച്ചുവെന്നും അതിനാലാണ്‌ അന്ന്‌ ചെന്നിത്തലയുടെ പേർ പറയാതിരുന്നതെന്നും ബാർ അസോസിയേഷൻ നേതാവ്‌ ബിജു രമേശ്‌. പണത്തിനു വേണ്ടി ചെന്നിത്തല എന്തും ചെയ്യും. ചെന്നിത്തലയ്‌ക്ക്‌ ഒരു കോടിരൂപയും മന്ത്രിമാരായിരുന്ന കെ ബാബു, വി എസ്‌ ശിവകുമാർ എന്നിവർക്കും 50ലക്ഷവും 25ലക്ഷവും വീതം കോഴ നൽകിയെന്ന പരാതിയിൽ ഉറച്ചുനിൽക്കുന്നതായും ബിജു രമേശ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെ ബാബുവിന്റെ പിന്നിലുള്ളത്‌ ഉമ്മൻചാണ്ടിയാണെന്നും ബിജു രമേശ്‌ പറഞ്ഞു. ഓരോ തവണ പണം വാങ്ങുമ്പോഴും ഉമ്മൻ ചാണ്ടി പറഞ്ഞിട്ടാണെന്ന്‌ ബാബു പറയുമായിരുന്നു. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ബാർകോഴ പുറത്തുവന്നപ്പോൾ ചെന്നിത്തലയുടെ ഭാര്യയാണ്‌ വിളിച്ചത്‌. ഗൺമാന്റെ ഫോണിൽനിന്നാണ്‌ വിളിച്ചത്‌. ചെന്നിത്തല ഒരു പാട്‌ അസുഖമൊക്കെയ...
ബാർ കോഴ; കെ.എം മാണിയും പിണറായിയും ഒത്തുകളിച്ചു; ഉപദ്രവിക്കരുതെന്ന് ചെന്നിത്തല അപേക്ഷിച്ചു; ഗുരുതര ആരോപണവുമായി ബിജു രമേശ്
Around Us, Breaking News, Politics, Thiruvananthapuram

ബാർ കോഴ; കെ.എം മാണിയും പിണറായിയും ഒത്തുകളിച്ചു; ഉപദ്രവിക്കരുതെന്ന് ചെന്നിത്തല അപേക്ഷിച്ചു; ഗുരുതര ആരോപണവുമായി ബിജു രമേശ്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമെതിരെ ഗുരുതര ആരോപണവുമായി ബിജു രമേശ്. കെ.എം മാണി മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടില്‍ചെന്നുകണ്ട ശേഷമാണ് ബാര്‍കോഴക്കേസില്‍ അന്വേഷണം നിലച്ചതെന്ന് ബിജു രമേശ് ആരോപിച്ചു. കേസില്‍ നിന്ന് പിന്‍മാറരുതെന്ന് ആദ്യം തന്നോട് പറഞ്ഞിരുന്നത് പിണറായിയും കോടിയേരിയുമായിരുന്നു. എന്നാല്‍ പിന്നീട് അവര്‍തന്നെ കേസ് ഒത്തുതീര്‍പ്പാക്കാനാണ് ശ്രമിച്ചത്. കെ.എം മാണി ഇവരെ കണ്ടതോടെ കേസ് ഒത്തുതീര്‍പ്പാക്കിയെന്നും ബിജു രമേശ് പറഞ്ഞു. ബാര്‍ക്കോഴ ആരോപണത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പറഞ്ഞ ബിജു രമേശ് തന്നോട് ഉറച്ച്‌ നില്‍ക്കാന്‍ പറഞ്ഞ പിണറായി വിജയന്‍ വാക്ക് മാറ്റിയെന്നും ആരോപിച്ചു. വിജിലന്‍സ് അന്വേഷണം പ്രഹസനമാണെന്ന് അഭിപ്രായപ്പെട്ട ബിജു രമേശ് ബാര്‍ക്കോഴ കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം എന്നാവശ്യപ്പെട്ടു. എം എല്‍ എമാരും മന്ത്ര...
error: Content is protected !!