ഭീകരരുടെ സുരക്ഷിത താവളമായി കാനഡ മാറി’; ഇന്ത്യയെ പിന്തുണച്ച് ശ്രീലങ്ക India
India ഇന്ത്യ-കാനഡ നയതന്ത്ര സംഘർഷം തുടരുന്നതിനിടെ വിഷയത്തിൽ ഇന്ത്യയെ പിന്തുണച്ച് ശ്രീലങ്ക. കാനഡയെ രൂക്ഷമായി വിമർശിച്ചാണ് ശ്രീലങ്ക നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഭീകരരുടെ സുരക്ഷിത താവളമായി കാനഡ മാറിയിരിക്കുന്നു. കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തെളിവില്ലാത്ത ആരോപണങ്ങൾ ഇന്ത്യയ്ക്കെതിരെ ഉന്നയിക്കുകയാണെന്നും ശ്രീലങ്കൻ വിദേശകാര്യമന്ത്രി അലി സാബ്രി അഭിപ്രായപ്പെട്ടു.
ചില ഭീകരർ കാനഡയെ സുരക്ഷിത താവളമായാണു കാണുന്നത്. യാതൊരു തെളിവുകളുമില്ലാതെയാണ് കാനഡ പ്രധാനമന്ത്രി ഇന്ത്യക്കെതിരെ രംഗത്തുവന്നത്. ഇതേ സമീപനം അവർ ശ്രീലങ്കയോടും മുമ്പ് സ്വീകരിച്ചിട്ടുണ്ട്. ശ്രീലങ്ക വംശഹത്യ നടത്തിയെന്ന കടുത്ത നുണയാണ് അന്ന് കാനഡ പറഞ്ഞത്. ശ്രീലങ്കയിൽ വംശഹത്യ നടക്കുന്നില്ലെന്ന് എല്ലാവർക്കും അറിയാമെന്നും വാർത്താ ഏജൻസിയായ എഎൻഐയോട് അലി സാബ്രി പ്രതികരിച്ചു.
Also Read: https://panchayathuvartha.com/ram-temple-c...