കണ്ണൂരില്‍ കാറിന് തീ പിടിച്ച് ദമ്പതികള്‍ വെന്തുമരിച്ച സംഭവം, പ്രജിത് കാറില്‍ സൂക്ഷിച്ച രണ്ട് കുപ്പി പെട്രോള്‍. അത് തീ പെട്ടെന്ന് പടരാനിടയാക്കിയെന്ന് മോട്ടോര്‍ വാഹന വകുപ്പ്.
കണ്ണൂര്‍ : കണ്ണൂരില്‍ കാറിന് തീ പിടിച്ച് (Car Got Fire) ദമ്പതികള്‍ വെന്തുമരിച്ച സംഭവത്തിന്റെ കാരണം കണ്ടെത്തി മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘം.
കാറിനുള്ളില്‍ രണ്ട് കുപ്പി പെട്രോള്‍ സൂക്ഷിച്ചിരുന്നുവെന്നും ഷോര്‍ട്ട് സര്‍ക്യൂട്ട് വഴിയുണ്ടായ തീ കൂടുതല്‍ വേഗത്തില്‍ പടര്‍ന്ന് പിടിക്കാനിത് ഇടയാക്കിയെന്നുമാണ് എംവിഡി കണ്ടെത്തല്‍.
പെട്രോള്‍ ടാങ്കിലേക്ക് തീ എത്താതിരുന്നിട്ടും ഇത്ര വലിയ അപകടം എങ്ങനെ ഉണ്ടായി എന്ന് ഇന്നലെ തന്നെ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷിച്ചിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം അപകട കാരണം എന്നാണ് ഇന്നലെ തന്നെ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്.
മരിച്ച പ്രജിത്ത് രണ്ട് കുപ്പി പെട്രോള്‍ കാര്‍ ഡ്രൈവിങ്ങ് സീറ്റിന്റെ അടിയില്‍ വച്ചിരുന്നു. കാറിന്റെ പെട്രോള്‍ ടാങ്ക് പൊട്ടാതിരുന്നിട്ടും തീ ആളിപ്പടരാന്‍ കാരണമിതാണ്. എയര്‍ പ്യൂരിഫയര്‍ ഉണ്ടായിരുന്നതും അപകടത്തിന്റെ ആഘാത...