Sunday, January 19
BREAKING NEWS


Tag: China

വിമാനത്താവളങ്ങളില്‍ കൊറോണ പരിശോധന ഇന്ന് മുതല്‍; പരിശോധനാ റിപ്പോര്‍ട്ട് വീണ്ടും നിര്‍ബന്ധമാക്കിയേക്കും
Breaking News, COVID, Gulf, India, World

വിമാനത്താവളങ്ങളില്‍ കൊറോണ പരിശോധന ഇന്ന് മുതല്‍; പരിശോധനാ റിപ്പോര്‍ട്ട് വീണ്ടും നിര്‍ബന്ധമാക്കിയേക്കും

ചൈനയില്‍ അതിവേഗം കൊറോണ വ്യാപിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ പരിശോധനകള്‍ കര്‍ശനമാക്കുന്നു. ചൈനയില്‍ പടരുന്ന കോവിഡിന്റെ ഒമൈക്രോണ്‍ ഉപ വകഭേദമായ എക്സ്ബിബി ഇന്ത്യയില്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജാഗ്രത ശക്തമാക്കാന്‍ ആണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി ഇന്ന് മുതല്‍ വിമാനത്താവളങ്ങളില്‍ വിദേശത്തുനിന്ന് എത്തുന്നവരില്‍ 2 ശതമാനം പേരെ പരിശോധനയ്ക്ക് വിധേയരാക്കും. അന്താരാഷ്ട്ര യാത്രക്കാരില്‍ തെര്‍മല്‍ സ്‌കാനിങ്ങും നടത്തും. വിദേശത്ത് നിന്നെത്തുന്ന യാത്രക്കാരില്‍ ഇന്ന് മുതല്‍ പരിശോധന നടത്തും. അന്താരാഷ്ട്ര യാത്രക്കാരില്‍ തെര്‍മല്‍ സ്‌കാനിംഗ് നടത്തും. പുതുവത്സരാഘോഷങ്ങളില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും മാസ്‌ക് ഉള്‍പ്പെടെയുള്ള കൊറോണ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട...
കർഷകരുടെ പ്രക്ഷോഭത്തിന് പിന്നിൽ പാകിസ്ഥാനും ചൈനയും; കേന്ദ്ര മന്ത്രി റാവു സാഹിബ്‌ ദാൻവെ
India, Latest news

കർഷകരുടെ പ്രക്ഷോഭത്തിന് പിന്നിൽ പാകിസ്ഥാനും ചൈനയും; കേന്ദ്ര മന്ത്രി റാവു സാഹിബ്‌ ദാൻവെ

രാജ്യത്തെ കർഷകരുടെ പ്രക്ഷോഭത്തിന് പിന്നിൽ പാകിസ്ഥാനും, ചൈനയും ആണെന്ന് കേന്ദ്ര മന്ത്രി റാവു സാഹിബ്‌ ദാൻവെ. രാജ്യത്ത് കർഷകർ നടത്തുന്ന പ്രക്ഷോഭം കർഷകരുടേത് അല്ല എന്നും, പുതിയ നിയമങ്ങൾ തിരിച്ചടിയുണ്ടാകുമെന്ന് പറഞ്ഞ് കർഷകരെ തെറ്റിധരിപ്പിച്ച് പ്രക്ഷോഭത്തിലേക്ക് ഇറക്കി വിടുകയാണ് ചൈനയും, പാകിസ്ഥാനും ചെയ്യുന്നതെന്നും ദാൻവെ പറഞ്ഞു. മഹാരാഷ്ട്രയിലെ ജൽന ജില്ലയിൽ ഒരു ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. പ്രധാന മന്ത്രി നരേന്ദ്ര മോദി കർഷകരുടെ മന്ത്രിയാണെന്നും, പ്രധാന മന്ത്രിയുടെ തീരുമാനം കർഷകർക്ക് ദോഷം ആകില്ലെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. ...
മറ്റ് വഴികളില്ല, ചൈന ഇന്ത്യയില്‍ നിന്ന് അരി ഇറക്കുമതി ആരംഭിച്ചു
India, Latest news

മറ്റ് വഴികളില്ല, ചൈന ഇന്ത്യയില്‍ നിന്ന് അരി ഇറക്കുമതി ആരംഭിച്ചു

മറ്റ് വഴികളില്ലാതായ ചൈന ഇന്ത്യയില്‍ നിന്ന് അരി ഇറക്കുമതി ആരംഭിച്ചു. കുറഞ്ഞ വിലയില്‍ അരി നല്‍കാമെന്ന ഇന്ത്യയുടെ വാഗ്ദ്ധാനവും ചൈനയ്‌ക്ക് തുണയായി. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ചൈന ഇന്ത്യയില്‍ നിന്നുളള അരി ഇറക്കുമതി പുനരാരംഭിച്ചത്. അതിര്‍ത്തിയിലെ തര്‍ക്കം ഇരുരാജ്യങ്ങളും തമ്മിലുളള രാഷ്ട്രീയ സംഘര്‍ഷമായി നീങ്ങിയ വേളയിലാണ് ചൈനയുമായുളള ഇന്ത്യയുടെ പുതിയ വ്യാപാര ബന്ധം. ലോകത്തെ ഏറ്റവും വലിയ അരി കയറ്റുമതി രാജ്യമാണ് ഇന്ത്യ. ചൈന ഏറ്റവും വലിയ ഇറക്കുമതി രാജ്യമാണ്. ഏകദേശം 40 ലക്ഷം ടണ്‍ അരിയാണ് വര്‍ഷാവര്‍ഷം ചൈന ഇറക്കുമതി ചെയ്യുന്നത്. ഗുണമേന്മ ചൂണ്ടിക്കാണിച്ച്‌ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി ഇതുവരെ ഒഴിവാക്കുകയായിരുന്നു ചൈന. ഒരു ലക്ഷം ടണ്‍ അരി ഇറക്കുമതി ചെയ്യാനാണ് കരാര്‍ ആയത്. ഡിസംബര്‍- ഫെബ്രുവരി കാലയളവിലാണ് അരി കയറ്റി അയയ്ക്കുക. ടണിന് 300 ഡോളര്‍ എന്ന നിരക്കിലാണ് കരാര്‍ ഒപ്പിട്ടതെന്നു...
error: Content is protected !!