ക്രിസ്മസിന് കേരളം കുടിച്ച് തീര്‍ത്തത് 229.80 കോടിയുടെ മദ്യം; ഒന്നാമന്‍ കൊല്ലം, പ്രിയം റമ്മിനോട്; 89.52 കോടിയുടെ മദ്യമാണ് ക്രിസ്മസ് ദിനത്തില്‍ ബെവ്‌ക്കോ ഔട്ട്‌ലെറ്റ് വഴി വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 90.03 കോടിയുടെ മദ്യമായിരുന്നു വിറ്റത്.
തിരുവനന്തപുരം: ക്രിസ്മസ് ദിനത്തില്‍ മദ്യ വില്‍പനയില്‍ നേരിയ കുറവ് വന്നെങ്കിലും ക്രിസ്മസിനോടനുബന്ധിച്ച് കേരളത്തില്‍ കുടിച്ച് തീര്‍ത്തത് 229.80 കോടിയുടെ മദ്യം.
52.3 കോടിയുടെ മദ്യമാണ് ക്രിസ്മസ് ദിനത്തില്‍ ബെവ്‌ക്കോ ഔട്ട്‌ലെറ്റ് വഴി വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 54.82 കോടിയുടെ മദ്യമായിരുന്നു വിറ്റത്. 24 ന് 89.52 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം 90.03 കോടിയുടെ മദ്യമാണ് ക്രിസ്മസ് തലേന്ന് വിറ്റത്.
അതേസമയം, 22, 23, 24 എന്നീ ദിവസങ്ങള്‍ മൊത്തത്തില്‍ നോക്കുമ്പോള്‍ മദ്യവില്‍പ്പന ഈ വര്‍ഷം കൂടി. 229.80 കോടി രൂപയുടെ മദ്യമാണ് ഈ ദിവസങ്ങളില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസങ്ങളില്‍ 215 .49 കോടിയുടെ മദ്യമാണ് വിറ്റത്.
https://youtu.be/TYYqthWdhIs
മദ്യത്തിന് 2 ശതമാനം വില കൂടിയ ശേഷമുള്ള ആദ്യ ഉത്സവ സീസനായിരുന്നു ഇത്.
റമ്മിനാണ് ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്. കൊല്ലം ആശ്രാമ...