Monday, March 24
BREAKING NEWS


ക്രിസ്മസിന് കേരളം കുടിച്ച് തീര്‍ത്തത് 229.80 കോടിയുടെ മദ്യം; ഒന്നാമന്‍ കൊല്ലം, പ്രിയം റമ്മിനോട്; 89.52 കോടിയുടെ മദ്യമാണ് ക്രിസ്മസ് ദിനത്തില്‍ ബെവ്‌ക്കോ ഔട്ട്‌ലെറ്റ് വഴി വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 90.03 കോടിയുടെ മദ്യമായിരുന്നു വിറ്റത്.

By sanjaynambiar

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തില്‍ മദ്യ വില്‍പനയില്‍ നേരിയ കുറവ് വന്നെങ്കിലും ക്രിസ്മസിനോടനുബന്ധിച്ച് കേരളത്തില്‍ കുടിച്ച് തീര്‍ത്തത് 229.80 കോടിയുടെ മദ്യം.

52.3 കോടിയുടെ മദ്യമാണ് ക്രിസ്മസ് ദിനത്തില്‍ ബെവ്‌ക്കോ ഔട്ട്‌ലെറ്റ് വഴി വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 54.82 കോടിയുടെ മദ്യമായിരുന്നു വിറ്റത്. 24 ന് 89.52 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം 90.03 കോടിയുടെ മദ്യമാണ് ക്രിസ്മസ് തലേന്ന് വിറ്റത്.

  • അതേസമയം, 22, 23, 24 എന്നീ ദിവസങ്ങള്‍ മൊത്തത്തില്‍ നോക്കുമ്പോള്‍ മദ്യവില്‍പ്പന ഈ വര്‍ഷം കൂടി. 229.80 കോടി രൂപയുടെ മദ്യമാണ് ഈ ദിവസങ്ങളില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസങ്ങളില്‍ 215 .49 കോടിയുടെ മദ്യമാണ് വിറ്റത്.

മദ്യത്തിന് 2 ശതമാനം വില കൂടിയ ശേഷമുള്ള ആദ്യ ഉത്സവ സീസനായിരുന്നു ഇത്.

റമ്മിനാണ് ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്. കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പനയും. 68.48 ലക്ഷം രൂപയുടെ വില്‍പ്പനയാണ് ഇവിടെ നടന്നത്. തിരുവനന്തപുരം പവര്‍ ഹൗസ് റോഡ് ഔട്ട്‌ലെറ്റില്‍ 65.07 ലക്ഷം രൂപയുടെ വില്‍പ്പനയും ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റില്‍ 61.41 ലക്ഷം ക്ഷം രൂപയുടെ വില്‍പ്പനയും നടന്നു.

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ ആവേശത്തിനിടെ കേരളത്തില്‍ 50 കോടിയുടെ മദ്യമാണ് ബെവ്‌കോ വഴി വിറ്റത്. ഞായറാഴ്ചകളിലെ ശരാശരി മദ്യവില്പന 30 കോടിയായിരിക്കെയാണ് ഫുട്‌ബോള്‍ ലഹരിയില്‍ മദ്യവില്പന കൂടിയത്. 49 കോടി 88 ലക്ഷമാണ് ഫൈനല്‍ ദിവസത്തെ ബെവ്‌കോയുടെ വരുമാനം.

മലപ്പുറം തിരൂരിലെ ഔട്ട്ലെറ്റിലാണ് ഫൈനല്‍ ദിവസം ഏറ്റവും കൂടുതല്‍ മദ്യവില്പന നടന്നത്. 45 ലക്ഷം രൂപയുടെ മദ്യമാണ് തിരൂരില്‍ മാത്രം വിറ്റുപോയത്. വയനാട് വൈത്തിരി ഔട്ട്ലെറ്റാണ് വില്പനയില്‍ രണ്ടാമത്. 43 ലക്ഷം രൂപയുടെ വില്പനയാണ് വൈത്തിരിയില്‍ നടന്നത്. തിരുവനന്തപുരം പവര്‍ഹൗസ് ഔട്ട്ലെറ്റില്‍ 36 ലക്ഷം രൂപയുടെ മദ്യവില്‍പ്പന നടന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!