ചാരിറ്റിക്ക് സംഭാവന ചെയ്തതും ജോലി ചെയ്തതിന്റെ വക്കീല്‍ ഫീസ് വാങ്ങിയതും എങ്ങനെ തട്ടിപ്പാകും; സഹപ്രവര്‍ത്തകനുമായി ചേര്‍ന്ന് നടത്തിയ വ്യാജ പരാതിയാണ്; മാധ്യമപ്രവര്‍ത്തകനും പങ്ക്; സത്യം വെളിപ്പെടുത്തി വിബിത ബാബു
പ്രത്യേക ലേഖകന്‍
തിരുവല്ല: കോണ്‍ഗ്രസിന്റെ ബ്യൂട്ടി സ്ഥാനാര്‍ത്ഥി വിബിത ബാബുവിനെതിരെ നടക്കുന്ന കേസും വഴക്കും വിവാദമാകുമ്പോള്‍ സത്യം ബഡ്സ് മീഡിയയോട് വെളിപ്പെടുത്തി രംഗത്തെത്തുകയാണ് വിബിത ബാബു.
സാമ്പത്തിക തട്ടിപ്പ് കേസിലാണ് വിബിതയ്ക്കെതിരെ തിരുവല്ല പൊലീസില്‍ അമേരിക്കയില്‍ താമസമാക്കിയ കോട്ടയം കടുത്തുരുത്തി പൂഴിക്കോല്‍ ജീസസ് ഭവനില്‍ മാത്യു സി. സെബാസ്റ്റ്യന്‍ (75) പരാതി നല്‍കിയിരിക്കുന്നത്.
പല തവണയായി വിബിതയും പിതാവും തന്റെ കൈയ്യില്‍ നിന്ന് പണം തട്ടിയെടുത്തെന്നായിരുന്നു പരാതി.
എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ത വിബിത പറയുന്നത് ഇങ്ങനെയാണ്. ആലുവ ചൂണ്ടിയിലുള്ള സ്ഥലത്തിന്റെ പേരിലുള്ള കേസുമായി ബന്ധപ്പെട്ടാണ് പരാതിക്കാരന്‍ ആദ്യമായി തന്നെ സമീപിക്കുന്നതെന്ന് വിബിത പറയുന്നു.
വിബിതയും സഹപ്രവര്‍ത്തകനും കേസ് വാദിച്ചതിന്റെ വക്കീല്‍ തുകയായി പണം പലതവണ പരാതിക്കാരനില്‍ നിന്ന് വാങ്ങിയിരുന...