ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ഗുജറാത്ത് കൊവിഡ് ആശുപത്രിയില്‍ തീപിടിത്തം; ഐസിയുവിലുണ്ടായിരുന്ന അഞ്ച് രോഗികള്‍ മരിച്ചു
ഗുജറാത്തിലെ രാജ്കോട്ടില്‍ കൊവിഡ് ആശുപത്രിയില്‍ തീടിപിത്തം. അപകടത്തില്‍ അഞ്ച് രോഗികള്‍ മരിച്ചു. ഐസിയുവില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗികളാണ് മരിച്ചത്.
രാജ്കോട്ട് ശിവാനന്ദ് ആശുപത്രിയിലാണ് അപകടമുണ്ടായത്. രണ്ടാംനിലയിലെ ഐസിയുവില്‍ നിന്നാണ് തീപടര്‍ന്നത്. അപകടസമയത്ത് 11 പേര്‍ ഐസിയുവിലുണ്ടായിരുന്നു. പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം.
നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപ ആശുപത്രികളിലേക്ക് മാറ്റി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു.
...