രാജ്യത്തെ കൊവിഡ് സാഹചര്യം;സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിയ്ക്കും
രാജ്യത്തെ കൊവിഡ് സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിഷയം സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിയ്ക്കും.
കൊവിഡ് രോഗികൾക്ക് ചികിത്സ ഉറപ്പാക്കുന്നതും മ്യതദേഹങ്ങൾ സംസ്ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് കോടതി സ്വമേധയ എടുത്ത കേസാണ് പരിഗണിയ്ക്കുക.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കേരളം ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങൾക്ക് എതിരെ കോടതി രൂക്ഷവിമർശനമാണ് ഉന്നയിച്ചത്.
മരണസംഖ്യ ക്യത്യമായി രേഖപ്പെടുത്തുന്നുണ്ടെന്ന സത്യവാങ് മൂലം സംസ്ഥാനം സുപ്രിംകോടതിയിൽ നേരത്തെ സമർപ്പിച്ചിരുന്നു. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, ആർ.സുഭാഷ് റെഡ്ഡി, എം.ആർ ഷാ എന്നിവർ ഉൾപ്പെട്ട ബഞ്ചാണ് കേസ് പരിഗണിയ്ക്കുക.
...