Thursday, May 15
BREAKING NEWS


രാജ്യത്തെ കൊവിഡ് സാഹചര്യം;സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിയ്ക്കും

By sanjaynambiar

രാജ്യത്തെ കൊവിഡ് സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിഷയം സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിയ്ക്കും.

കൊവിഡ് രോഗികൾക്ക് ചികിത്സ ഉറപ്പാക്കുന്നതും മ്യതദേഹങ്ങൾ സംസ്ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് കോടതി സ്വമേധയ എടുത്ത കേസാണ് പരിഗണിയ്ക്കുക.

കൊവിഡ്: മുഹറം പ്രദക്ഷിണം പാടില്ലെന്ന് ഉത്തരവിട്ട് സുപ്രീംകോടതി | covid  supreme court refuses permission for muharram procession across

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കേരളം ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങൾക്ക് എതിരെ കോടതി രൂക്ഷവിമർശനമാണ് ഉന്നയിച്ചത്.

മരണസംഖ്യ ക്യത്യമായി രേഖപ്പെടുത്തുന്നുണ്ടെന്ന സത്യവാങ് മൂലം സംസ്ഥാനം സുപ്രിംകോടതിയിൽ നേരത്തെ സമർപ്പിച്ചിരുന്നു. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, ആർ.സുഭാഷ് റെഡ്ഡി, എം.ആർ ഷാ എന്നിവർ ഉൾപ്പെട്ട ബഞ്ചാണ് കേസ് പരിഗണിയ്ക്കുക. 

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!