Thursday, December 12
BREAKING NEWS


Tag: cyclone

അഞ്ചാം തീയതിവരെ ജാഗ്രത പുലർത്തേണ്ടതുണ്ട്:  മന്ത്രി മേഴ്സിക്കുട്ടിയമ്മ
Business

അഞ്ചാം തീയതിവരെ ജാഗ്രത പുലർത്തേണ്ടതുണ്ട്: മന്ത്രി മേഴ്സിക്കുട്ടിയമ്മ

ബുറെവി ചുഴലിക്കാറ്റിന്‍റെ സാഹചര്യത്തില്‍ അഞ്ചാം തീയതിവരെ ജനങ്ങള്‍ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ  പറഞ്ഞു. എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും ഉള്‍ക്കടലില്‍ അനൗണ്‍സ് ചെയ്ത് എല്ലാ മത്സ്യതൊഴിലാളികളെയും കരയിലേക്ക് എത്തിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മലയോര മേഖലയിലും ജാഗ്രത പുലർത്തുന്നുണ്ട്. കരയിലും കടലിലും എല്ലാ സുരക്ഷയും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും പെട്ടെന്ന് വെള്ളം കയറിയാല്‍ മാറ്റി പാര്‍പ്പിക്കാന്‍ സൗകര്യം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾ നന്നായി സഹകരിക്കുന്നുണ്ട്. അവരുടെ സഹകരണത്തോടെ ഏത് വെല്ലുവിളിയെയും അതിജീവിക്കാനാവുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ...
ബുറേവി ചുഴലിക്കാറ്റ്; 12 വിമാനങ്ങള്‍ റദ്ദാക്കി, സംസ്ഥാനത്ത് മുന്നൊരുക്കങ്ങള്‍ ശക്തമെന്ന് റവന്യൂമന്ത്രി
Thiruvananthapuram, Weather

ബുറേവി ചുഴലിക്കാറ്റ്; 12 വിമാനങ്ങള്‍ റദ്ദാക്കി, സംസ്ഥാനത്ത് മുന്നൊരുക്കങ്ങള്‍ ശക്തമെന്ന് റവന്യൂമന്ത്രി

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ചെന്നൈ, കൊച്ചി, തിരുച്ചിറപ്പള്ളി എനിവിടങ്ങളിലേക്കുള്ള 12 വിമാനങ്ങള്‍ റദ്ദാക്കി. കേരളം-തമിഴ്‌നാട് മുഖ്യമന്ത്രിമാരുമായി സംസാരിച്ച കേന്ദ്ര് ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ സഹായവും നല്‍കുമെന്ന് അറിയിച്ചു. ഇരു സംസ്ഥാനങ്ങളിലും ദുരന്ത നിവാരണ സേനയെ വിന്യസിച്ചുവെന്നും വിപുലമായ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി. അഗ്‌നിരക്ഷ സേന പൂര്‍ണമായി സജ്ജമാണ്. സിഫില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരെ വിവിധ മേഖലകളില്‍ വിന്യസിച്ചു. വിപുലമായ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. അതേസമയം, ബുറേവിയെ നേരിടാന്‍ കേരളം സജ്ജമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖര്‍ അറിയിച്ചു. എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരള തീരത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് മുന്ന...
ചുഴലിക്കാറ്റ് ഡിസംബർ മൂന്നോടെ കന്യാകുമാരി തീരത്തെത്തും
Kerala News, Latest news

ചുഴലിക്കാറ്റ് ഡിസംബർ മൂന്നോടെ കന്യാകുമാരി തീരത്തെത്തും

കേരളത്തിൽ ചുഴലിക്കാറ്റ് ജാഗ്രതാ നിർദേശമുണ്ടെന്ന് മുഖ്യമന്ത്രി.കേരളത്തിൽ കാറ്റിൻ്റെ ശക്തി വരും മണിക്കൂറിലറിയാമെന്നും, ഏതു സാഹചര്യവും നേരിടാൻ സംസ്ഥാനം സജ്ജമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ചുഴലിക്കാറ്റ് ഡിസംബർ മൂന്നോടെ കന്യാകുമാരി തീരത്തെത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ക്യാമ്പുകൾ തയ്യാറാക്കാൻ സർക്കാർ നിർദേശം നൽകി. അടച്ചുറപ്പില്ലാത്ത വീട്ടിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കും. നേവിയോടും കോസ്റ്റ് ഗാർഡിനോടും കപ്പലുകൾ കേരള തീരത്ത് സജ്ജമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യോമസേനയോട് വിമാനങ്ങൾ സജ്ജമാക്കണമെന്നും ആവശ്യപ്പെട്ടു. കേന്ദ്ര ദുരന്ത പ്രതികരണ സേനയോട് ഏഴ് കമ്പനി സേനയെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു ...
ന്യൂനമര്‍ദം  ചുഴലികാറ്റായി മാറുവാന്‍ സാധ്യത;ജാഗ്രത നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി
Kerala News, Latest news, Weather

ന്യൂനമര്‍ദം ചുഴലികാറ്റായി മാറുവാന്‍ സാധ്യത;ജാഗ്രത നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നിര്‍ദ്ദേശം മുഖ്യമന്ത്രി നല്‍കി. ഡിസംബര്‍ ഒന്ന് മുതല്‍ കടല്‍ അതിപ്രക്ഷുബ്ധമാകുവാന്‍ സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചു.നിലവില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഇന്ന് അര്‍ദ്ധരാത്രിയോടെ മടങ്ങിയെത്തണമെന്ന് കോസ്റ്റ് ഗാര്‍ഡ് അടിയന്തര ഉത്തരവ് നല്‍കി. ഇടുക്കി മുതല്‍ തെക്കോട്ടുള്ള ജില്ലകളിലാണ് മഴയും കാറ്റും ശക്തമാവുന്നത്. ഡിസംബര്‍ രണ്ടിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഇടുക്കിയില്‍ റെഡ്‌അലര്‍ട്ടും പ്രഖ്യാപിച്ചു. മൂന്നിന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. 70 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയേക്കാം.ന്യൂനമര്‍ദം ചെറിയ ചുഴലികാറ്റായി മാറുവാന്‍ സാധ്യതയുണ്ടെന്നും മുന്നറി...
error: Content is protected !!