Wednesday, April 23
BREAKING NEWS


അഞ്ചാം തീയതിവരെ ജാഗ്രത പുലർത്തേണ്ടതുണ്ട്: മന്ത്രി മേഴ്സിക്കുട്ടിയമ്മ

By sanjaynambiar

ബുറെവി ചുഴലിക്കാറ്റിന്‍റെ സാഹചര്യത്തില്‍ അഞ്ചാം തീയതിവരെ ജനങ്ങള്‍ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ  പറഞ്ഞു. എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും ഉള്‍ക്കടലില്‍ അനൗണ്‍സ് ചെയ്ത് എല്ലാ മത്സ്യതൊഴിലാളികളെയും കരയിലേക്ക് എത്തിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മലയോര മേഖലയിലും ജാഗ്രത പുലർത്തുന്നുണ്ട്. കരയിലും കടലിലും എല്ലാ സുരക്ഷയും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും പെട്ടെന്ന് വെള്ളം കയറിയാല്‍ മാറ്റി പാര്‍പ്പിക്കാന്‍ സൗകര്യം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ജനങ്ങൾ നന്നായി സഹകരിക്കുന്നുണ്ട്. അവരുടെ സഹകരണത്തോടെ ഏത് വെല്ലുവിളിയെയും അതിജീവിക്കാനാവുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!