ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ചയുടെ കാരണം കണ്ടെത്താനാവാതെ പൊലീസ് Security lapse at Cheruthoni Dam
ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ചയുടെ കാരണം കണ്ടെത്താനാവാതെ പൊലീസ്. പൂട്ടുകളുമായി ഡാമിലേക്ക് കടന്ന യുവാവ് മെറ്റൽ ഡിറ്റക്ടറിലൂടെയാണ് അകത്തേക്ക് എത്തിയത്. ലോഹപൂട്ടുകളുമായി ഡിറ്റക്ടർ കടന്നുപോയ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മനസ്സിലായില്ല.
പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് ഇയാളെന്ന് പൊലീസ് കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞിരുന്നു. സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്ന ഇയാളെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് വിവരം.
https://www.youtube.com/watch?v=WEMTi0Zw4P4&t=3s
ജൂലൈ 22നാണ് യുവാവ് ഇടുക്കി ഡാമിൽ കയറി ഹൈമാസ്റ്റ് ലൈറ്റുകൾക്ക് ചുവട്ടിൽ താഴിട്ടു പൂട്ടിയത്. പതിനൊന്ന് സ്ഥലത്താണ് ഇത്തരത്തിൽ താഴുകൾ കണ്ടെത്തിയത്. ഹൈമാസ്റ്റ് ലൈറ്റുകളുടെ ടവറിലും എർത്ത് വയറുകളിലുമായിരുന്നു താഴിട്ടു പൂട്ടിയത്. ചെറുതോണി ഡാമിന്റെ ഷട്ടറിൽ ഇയാൾ എന്തോ ദ്രാവകം ഒഴിക്കുന്നതായും സിസിടിവിയിൽ നിന്ന് വ്യക...