Wednesday, July 30
BREAKING NEWS


Tag: election

വോട്ട് ചെയ്യാനെത്തുന്നവര്‍ക്ക്  ഹാജരാക്കാവുന്ന തിരിച്ചറിയൽ രേഖകളുടെ ലിസ്റ്റ്
Election, India, Latest news

വോട്ട് ചെയ്യാനെത്തുന്നവര്‍ക്ക് ഹാജരാക്കാവുന്ന തിരിച്ചറിയൽ രേഖകളുടെ ലിസ്റ്റ്

തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകർക്ക് ഹാജരാക്കാവുന്ന തിരിച്ചറിയൽ രേഖകളുടെ ലിസ്റ്റ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. പോളിംഗ് സ്റ്റേഷനിലേക്ക് കടക്കുമ്പോൾ ചുവടെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഒരു രേഖ മതി. തിരിച്ചറിയൽ കാർഡ്ആധാർ കാർഡ്ഡ്രൈവിംഗ് ലൈസെൻസ്പാസ്പോർട്ട് ഫോട്ടോ പതിപ്പിച്ച എസ് എൽ സി ബുക്ക്‌ ...
തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് ദിവസം പ്രാദേശിക അവധി പ്രഖ്യാപിച്ചു
Election, Thiruvananthapuram

തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് ദിവസം പ്രാദേശിക അവധി പ്രഖ്യാപിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിവസം പ്രാദേശിക അവധി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ദിനമായ ഡിസംബര്‍ എട്ടിനാണ് ജില്ലയിൽ പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസെയാണ് അവധി ഉത്തരവ് പുറപ്പെടുവിച്ചത്. പോളിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ ഏഴിനും എട്ടിനും അവധിയാണ്. വിതരണ-സ്വീകരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ ആറുമുതല്‍ ഒന്‍പതുവരെ അവധിയായിരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. കൂടുതൽ ഇലക്ഷന് വാർത്തകൾ https://panchayathuvartha.com/kerala-thiruvanthapuram-local-election-holyday/ https://panchayathuvartha.com/kerala-congress-jose-joseph-factions/ https://panch...
തെരഞ്ഞെടുപ്പ് ചൂടിനിടെ കാലാവസ്ഥ മുന്നറിയിപ്പുമായി സ്ഥാനാർത്ഥികൾ അമ്പരന്നു കൊല്ലത്തുകാർ
Business

തെരഞ്ഞെടുപ്പ് ചൂടിനിടെ കാലാവസ്ഥ മുന്നറിയിപ്പുമായി സ്ഥാനാർത്ഥികൾ അമ്പരന്നു കൊല്ലത്തുകാർ

കൊല്ലം: തെരഞ്ഞെടുപ്പ് ചൂടില്‍ പ്രചാരണം കൊഴുക്കവെ വോട്ട് അഭ്യര്‍ഥനക്കിടെ കാലാവസ്ഥാമുന്നറിയിപ്പ് നല്‍കി അനൗണ്‍സ്‌മെന്‍റ് വാഹനങ്ങള്‍. മയ്യനാട് ഗ്രാമപഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയ വാഹനങ്ങളില്‍ നിന്നാണ് അനൗണ്‍സ്‌മെന്‍റ് നല്‍കിയത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെയും ഉദ്യോഗസ്ഥരുടെയും അഭ്യര്‍ഥനയെ തുടര്‍ന്നാണ് പ്രചാരണത്തിന് ഇറങ്ങിയവര്‍ മുന്നറിയിപ്പ് അനൗണ്‍സ്‌മെന്‍റ് നടത്തിയത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് കാലാവസ്ഥയില്‍ ഉണ്ടാകാവുന്ന മാറ്റങ്ങളും ജനങ്ങള്‍ സ്വീകരിക്കേണ്ട മുന്നറിയിപ്പുമാണ് വോട്ടഭ്യര്‍ഥനക്കിടെ നല്‍കിയത്. ജില്ലയിലെ വിവിധ പ്രദേശങ്ങളിലും തദ്ദേശ സ്ഥാപനങ്ങളുടെയും ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെയും ആഭിമുഖ്യത്തില്‍ കാലാവസ്ഥ മുന്നറിയിപ്പ് സംബന്ധിച്ച്‌ അനൗണ്‍സ്‌മെന്‍റ് നടത്തി. ...
കോട്ടയം ജില്ല ഉറ്റുനോക്കുന്ന പോരാട്ടം; കുറവിലങ്ങാട് കേരളാ കോൺഗ്രസുകൾ നേർക്കുനേർ.
Election, Kottayam, Politics

കോട്ടയം ജില്ല ഉറ്റുനോക്കുന്ന പോരാട്ടം; കുറവിലങ്ങാട് കേരളാ കോൺഗ്രസുകൾ നേർക്കുനേർ.

പിളർപ്പിനും മുന്നണിമാറ്റത്തിനും ശേഷം ഇക്കുറി കുറവിലങ്ങാട് ഇടതു - വലത് മുന്നണികൾ ഇറക്കിയിരിക്കുന്നത് കേരള കോൺഗ്രസിലെ കരുത്തരായ വനിതാ നേതാക്കളെ. പിളർപ്പിന് ശേഷമുള്ള തിരഞ്ഞെടുപ്പിൽ കരുത്തു തെളിയിക്കാനാണ് ജോസഫ്, ജോസ് വിഭാഗങ്ങൾ രംഗത്തുള്ളത്. കേരളാ കോൺഗ്രസ് പാർട്ടികളെ സംബന്ധിച്ച് ശക്തികേന്ദ്രമാണ് കുറവിലങ്ങാട്. ജോസഫ് ഗ്രൂപ്പിലെ സംസ്ഥാന ജനറൽ സെക്രട്ടറി മേരി സെബാസ്റ്റ്യനെതിരെ സംസ്ഥാന ജനറൽ സെക്രട്ടറി നിർമ്മലാ ജിമ്മിയെയാണ് ജോസ് വിഭാഗം കളത്തിലിറക്കിയിരിക്കുന്നത്. യുഡിഎഫിന് മൃഗീയ ഭൂരിപക്ഷമുള്ള കുറവിലങ്ങാട് മേരി സെബാസ്റ്റ്യനാണ് മുൻതൂക്കം. മേരി സെബാസ്റ്റ്യൻ മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും നിർമ്മലാ ജിമ്മി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമാണ്. മേരി സെബാസ്റ്റ്യൻ കടത്തുരുത്തി പഞ്ചായത്ത് പ്രസിഡൻ്റ് പദവിയും വഹിച്ചിരുന്നു. കുറവിലങ്ങാട് ദേവമാതാ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ മേരി സെബാസ്റ്റ്യന് അവിടെ വലി...
‘തിരഞ്ഞെടുപ്പ്’ ഓപ്ഷൻ എന്ന് വരും?
Election

‘തിരഞ്ഞെടുപ്പ്’ ഓപ്ഷൻ എന്ന് വരും?

തദ്ദേശ തിരഞ്ഞെടുപ്പിൽ നാട്ടിൽ വോട്ട് ചെയ്യാൻ ബെംഗളൂരു മലയാളികൾക്കു ക്വാറന്റീൻ കടമ്പ കടക്കണം. കേരളത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുമ്പോഴും ബെംഗളൂരു മലയാളികൾ വോട്ട് ചെയ്യാനുള്ള ആവേശത്തിലാണ്. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പോകുന്നവർ ജാഗ്രത പോർട്ടലിൽ നിർബന്ധമായും റജിസ്റ്റർ ചെയ്യുന്നതിന് പുറമേ യാത്രാ ആവശ്യം കൂടി വ്യക്തമാക്കണം. സന്ദർശന പാസ് ലഭിക്കുന്നതിന് യാത്രയുടെ ആവശ്യം വ്യക്തമാക്കുന്നതിനൊപ്പം ഇതിനുവേണ്ട രേഖകളും അപ്‌ലോഡ് ചെയ്യണം. തിരഞ്ഞെടുപ്പ് സംബന്ധിച്ച ഓപ്ഷനുകളൊന്നും ഇതുവരെയും വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടില്ല. വോട്ട് ചെയ്യാൻ പോകുന്നവർക്ക് വേണ്ട ഓപ്ഷൻ കൂടി നൽകിയാൽ കൂടുതൽ പേർക്ക് തടസ്സം കൂടാതെ നാട്ടിലേക്ക് പോകുവാൻ സാധിക്കുമെന്നതിനാൽ വരും ദിവസങ്ങളിൽ ‘തിരഞ്ഞെടുപ്പ്’ ഓപ്ഷൻ ചേർക്കുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ. എന്നാല്‍ കര്‍ണാടകയിലേക്ക് പ്രവ...
തിരഞ്ഞെടുപ്പിന് മത്സരിക്കാനുള്ള പ്രായം ആകാത്തയാളെ സ്ഥാനാർത്ഥിയാക്കി, പത്രിക ചവറ്റുകുട്ടയിലെറിഞ്ഞ് കമ്മീഷന്‍. പുലിവാല് പിടിച്ച് ബിജെപി, ഡമ്മിയെ ഒറിജിനലാക്കി ഒടുവിൽ മാനം കാത്തു…
Breaking News, Kannur, Politics

തിരഞ്ഞെടുപ്പിന് മത്സരിക്കാനുള്ള പ്രായം ആകാത്തയാളെ സ്ഥാനാർത്ഥിയാക്കി, പത്രിക ചവറ്റുകുട്ടയിലെറിഞ്ഞ് കമ്മീഷന്‍. പുലിവാല് പിടിച്ച് ബിജെപി, ഡമ്മിയെ ഒറിജിനലാക്കി ഒടുവിൽ മാനം കാത്തു…

കണ്ണൂർ: കണ്ണൂർ ജില്ലയിലെ നടുവിൽ പഞ്ചായത്തിലാണ് രസകരമായ സംഭവം. പതിനഞ്ചാം വാർഡായ പോത്തുകുണ്ടിലാണ്​ 'പ്രായപൂർത്തി'യാകാത്ത ആളെ ബിജെപി തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കിയത്. പോത്തുകുണ്ട്​ സ്വദേശി രേഷ്മയായിരുന്നു സ്ഥാനാർഥി. ഇവർക്ക് 20 വയസ് മാത്രമേ ഉള്ളൂ. സൂക്ഷ്മ പരിശോധനയിൽ സ്ഥാനാർത്ഥിയ്ക്ക് മത്സരിക്കാനുള്ള വയസ് തികഞ്ഞിട്ടില്ല, പിന്നെ ഒന്നും നോക്കിയില്ല പത്രിക നേരെ ചവറ്റ് കുട്ടയിലേക്ക്. മത്സരിക്കാൻ 21 വയസ്സ് തികയണമെന്ന അടിസ്ഥാന യോഗ്യത പോലും നോക്കാതെ സ്ഥാനാർഥിയെ നിർത്തിയ ബി.ജെ.പി അതോടെ പുലിവാൽ പിടിച്ചു. ഒടുവിൽ ഡമ്മി സ്ഥാനാർഥിയെ പിടിച്ച് ഒറിജിനൽ സ്ഥാനാർഥിയാക്കി തത്ക്കാലം പിടിച്ചു നിന്നു. നേരത്തെ, നടുവിൽ പഞ്ചായത്തിൽ തന്നെ വോട്ടില്ലാ സ്ഥാനാർഥികളെ നിർത്തി മുസ്​ലിം ലീഗും ബി.ജെ.പിയും പുലിവാല് പിടിച്ചിരുന്നു. പഞ്ചായത്തിലെ 13ാം വാർഡിൽ ബിജെപിയും, പതിനാറാം വാർഡിൽ മുസ്​ലിം ലീഗും പ്രചരണം തുടങ്ങിയശേ...
error: Content is protected !!