തദ്ദേശ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് 1850 പ്രശ്നബാധിത ബൂത്തുകള്‍; ഏറ്റവും അധികം കണ്ണൂരില്‍
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 1850 പ്രശ്നബാധിത ബൂത്തുകള്‍. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. ഏറ്റവും കൂടുതല്‍ പ്രശ്ന ബാധിത ബൂത്തുകള്‍ (785 ) കണ്ണൂര്‍ ജില്ലയിലാണ്. അഞ്ച് പ്രശ്നബാധിത ബൂത്തുകളുള്ള പത്തനംതിട്ടയിലാണ് ഏറ്റവും കുറവ്. ഇവിടങ്ങളില്‍ വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്കരന്‍ നിര്‍ദ്ദേശം നല്‍കി. വെബ് കാസ്റ്റിങ് ഇല്ലാത്ത ബൂത്തുകളില്‍ വീഡിയോഗ്രഫി നടത്തും. സംസ്ഥാന പൊലിസ് മേധാവി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടാല്‍ അവരുടെ ചെലവില്‍ വീഡിയോ കവറേജിനുള്ള സൗകര്യവും ഒരുക്കും. 3700 രൂപയാണ് ഇതിനായി അടക്കേണ്ടത്. ഈ തുക ജില്ലാ കലക്ടറുടെ പേരില്‍ ഡിമാന്റ് ഡ്രാഫ്റ്റായി കലക്ടറേറ്റില്‍ അടക്കണം. വീഡിയോ കവറേജിനുള്ള ര...