ഇടതുപക്ഷത്തെ തള്ളിപറയുന്നവർ വായിച്ചറിയാൻ, ഒരനുഭവകുറിപ്പ്.
കൊവിഡില്‍ നിന്നും ജീവിതത്തിലേക്ക് അമ്മ തിരിച്ചെത്തിയ അനുഭവം വിവരിച്ച് സൗമ്യ ചന്ദ്രശേഖരന്‍.' ജീവിതം പൂര്‍ണ്ണമായും അവസാനിക്കുന്നതുപോലെ ചുറ്റിനും ഇരുട്ട് വന്നു നിറയുന്നു' ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ് ചര്‍ച്ചയാവുന്നു.
ശരിയായ നയങ്ങളും ഇടപെടലുകളും ആരോഗ്യ സംവിധാനങ്ങളും ഒക്കെയായി സാധാരണക്കാരന് വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനത്തിന്റെ നേര്‍സാക്ഷ്യത്തെ കുറിച്ചാണ് സൗമ്യയുടെ ഹൃദയം തൊടുന്ന കുറിപ്പ്.
മരണത്തിന്റെ തൊട്ടു മുന്നില്‍ നില്‍ക്കുന്നത് പോലെ ആയിരുന്നു അപ്പോള്‍ ഞാന്‍. മറ്റുള്ളവര്‍ പറയുന്നതൊന്നും എനിക്ക് കേള്‍ക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ആരൊക്കെയാണ് വിളിക്കുന്നത് എന്നും, പറയുന്നത് എന്നും എനിക്ക് വ്യക്തമായിരുന്നില്ല.
ആലപ്പുഴയിലെ വീട്ടില്‍ മക്കളുടെ കുസൃതിത്തരങ്ങള്‍ കണ്ടിരിക്കുന്നതിനിടയില്‍ ആണ് ഇടുക്കിയിലെ എന്റെ വീട്ടില്‍ നിന്നും ആ ഫോണ്‍ വന്നത്.
' അമ്മക്ക് ക...