നൂറിലധികം പേര്‍ ആശുപത്രിയില്‍, വൻ നാശനഷ്ടം; 140 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പേമാരിയിലുലഞ്ഞ് ഹോങ്കോങ് Floods swamp Hong Kong
Floods swamp Hong Kong തെക്കന്‍ ചൈനീസ് നഗരങ്ങളിലും വ്യാപകമഴയില്‍ വന്‍ നാശനഷ്ടം. 140 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണെന്നാണ് കാലാവസ്ഥാ മന്ത്രാലയം അറിയിച്ചത്.
നൂറിലധികം ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിലെ തെരുവുകളും സബ്‍വേ സ്റ്റേഷനുകളുമടക്കം ഭൂരിഭാഗം സ്ഥലങ്ങളും വെള്ളത്തിനടിയിലായെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാ പ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
https://www.youtube.com/watch?v=fgF04dOuT20
പേമാരിയില്‍ റോഡുകളും പൊതുഗതാഗത സംവിധാനങ്ങളും നിലച്ചിരിക്കുകയാണ്. കടകളിലും വെള്ളംകയറി. ഹോങ്കോങിനെ കൗലൂണ്‍ ദ്വീപുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയായ ക്രോസ് ഹാര്‍ബര്‍ ടണല്‍വെള്ളത്തിനടിയിലായി. പേമാരി ഹോങ്കോങിലെ പര്‍വതപ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനും കാരണമായിട്ടുണ്ട്.
ദക്ഷിണ ചൈനയിലും കനത്ത മഴയാണ് തുടരുന്നത്. ചൈ...