Friday, December 13
BREAKING NEWS


Tag: health_ minister

ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് കോഴ വാങ്ങിയെന്ന പരാതി; ഹരിദാസിൽ നിന്ന് പൊലീസ് മൊഴിയെടുക്കും Haridas
Malappuram

ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് കോഴ വാങ്ങിയെന്ന പരാതി; ഹരിദാസിൽ നിന്ന് പൊലീസ് മൊഴിയെടുക്കും Haridas

Haridas മെഡിക്കൽ ഓഫീസർ നിയമനത്തിൽ ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് കോഴ വാങ്ങിയെന്ന പരാതി ഉന്നയിച്ച മലപ്പുറം സ്വദേശി ഹരിദാസിൽ നിന്ന് ഇന്ന് പൊലീസ് മൊഴിയെടുക്കും. കന്റോൺമെന്റ് പൊലീസ് മലപ്പുറത്തെത്തിയാണ് മൊഴിയെടുക്കുന്നത്. ഇതിനായി ഒരു സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം മലപ്പുറത്ത് എത്തിയിട്ടുണ്ട്. https://www.youtube.com/watch?v=n2iNLM_whCk ആരോഗ്യ കേരള മിഷന്റെ ഓഫീസിൽ നിന്ന് നിയമനം സംബന്ധിച്ചുള്ള കൂടുതൽ രേഖകള്‍ പൊലീസ് ആവശ്യപ്പെടും. സെക്രട്ടേറിയേറ്റ് അനക്സിന് സമീപത്ത് വച്ച് ആരോഗ്യമന്ത്രിയുടെ പിഎ അഖിൽ മാത്യുവിന് പണം കൈമാറിയതെന്നാണ് പരാതി. Also Read : https://panchayathuvartha.com/kerala-bank-has-been-awarded-nationally-for-the-third-year-in-a-row/ ഇത് ഉറപ്പിക്കാൻ അഖിൽ മാത്യുവിന്‍റെയും ഹരിദാസിന്‍റെയും മൊബൈൽ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. മുഖ്യകണ്ണിയെന്ന് സംശയ...
അഖിൽ മാത്യു പണം വാങ്ങിയെന്ന പരാതി പൊലീസിന് കൈമാറിയില്ല; വീണാ ജോർജിന്റെ ഓഫീസിന് ഒളിച്ചുകളി Veena George
Kerala News

അഖിൽ മാത്യു പണം വാങ്ങിയെന്ന പരാതി പൊലീസിന് കൈമാറിയില്ല; വീണാ ജോർജിന്റെ ഓഫീസിന് ഒളിച്ചുകളി Veena George

Veena George പേഴ്‌സണൽ സ്റ്റാഫിനെതിരായ കൈക്കൂലി കേസിൽ മന്ത്രി വീണാ ജോർജിന്റെ ഓഫീസിന് ഒളിച്ചുകളി. അഖിൽ മാത്യു പണം വാങ്ങിയെന്ന ഹരിദാസൻ മാസ്റ്ററുടെ പരാതി പൊലീസിന് കൈമാറിയില്ല. പകരം പ്രൈവറ്റ് സെക്രട്ടറി പ്രത്യേകം പരാതി നൽകുകയായിരുന്നു. ഹരിദാസന് പരാതി ഉണ്ടെങ്കിൽ അദേഹം പൊലീസിനെ സമീപിക്കട്ടെ എന്നാണ് മന്ത്രിയുടെ ഓഫീസിന്റെ നിലപാട്. മന്ത്രിയുടെ ഓഫീസിന്റെ പരാതിയിൽ ഇതുവരെ പൊലീസ് കേസ് എടുത്തിട്ടില്ല. Also Read : https://panchayathuvartha.com/kannur-squad-leaked-hd-version-online/ അതേസമയം, ഡോക്ടർ നിയമനത്തിന് ആരോ​ഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫം​ഗം കൈക്കൂലി വാങ്ങിയെന്ന വിവാദ സംഭവത്തിൽ ഇടനില നിന്നെന്ന് ആരോപിക്കപ്പെടുന്ന അഖിൽ സജീവിനെതിരെ പരാതിയുമായി നിരവധി പേർ രം​ഗത്തെത്തി. ഇയാൾക്കെതിരെ മുമ്പും പൊലീസിൽ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന വിവരവും പുറത്തുവന്നു. കേസെടുത്ത് ഒരു വർഷമായിട്ടും അഖിൽ സ...
‘സർക്കാർ ആശുപത്രികളെ കുറിച്ച് തെറ്റായ വാർത്ത കൊടുക്കുന്നത് ചിലരുടെ ശീലം’; മന്ത്രി വീണാ ജോർജ്
Around Us, Breaking News, Health, Thiruvananthapuram

‘സർക്കാർ ആശുപത്രികളെ കുറിച്ച് തെറ്റായ വാർത്ത കൊടുക്കുന്നത് ചിലരുടെ ശീലം’; മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സർക്കാർ ആശുപത്രികളെ കുറിച്ച് തെറ്റായ വാർത്ത കൊടുക്കുക എന്നത് ചിലരുടെ ശീലമായി കഴിഞ്ഞെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒരു ലിഫ്റ്റും പ്രവർത്തിക്കുന്നില്ലെന്നാണ് പ്രമുഖ ചാനൽ വാർത്ത നൽകിയിരിക്കതുന്നതെന്ന് മന്ത്രി വിമർശിച്ചു. വാർത്തയുടെ യാഥാർത്ഥ്യം എന്തെന്ന് ചോദിച്ച മന്ത്രി മെഡിക്കൽ കോളേജിൽ ലിഫ്റ്റ് പ്രവർത്തിക്കുന്നതിൻ്റെ വീഡിയോ തൻ്റെ ഫേസ്ബുക്കിൽ പങ്കുവെച്ചു. ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം: നിരന്തരം സർക്കാർ ആശുപത്രികളെ കുറിച്ച് തെറ്റായ വാർത്ത കൊടുക്കുക എന്നത് ചിലരുടെ ശീലമായി കഴിഞ്ഞു. ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിനെ കുറിച്ചാണ് വാർത്ത. അത്യാഹിത വിഭാഗത്തിൽ നിന്ന് കാത്ത് ലാബിലേക്കും കാർഡിയോളജിയിലേക്കും ലിഫ്റ്റില്ലായെന്നും ഒരു ലിഫ്റ്റും അവിടെ പ്രവർത്തിക്കുന്നില്ല എന്നുമാണ് ഒരു പ്രമുഖ ചാനൽ കൊടുത്തിരിക്കുന്ന വാർത്ത. എന്താണ് യ...
പോത്തീസിനെതിരെ ആരോഗ്യ മന്ത്രി; വിലകുറച്ച് വിറ്റാലും, കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുക തന്നെ വേണം
Kerala News, Latest news, Thiruvananthapuram

പോത്തീസിനെതിരെ ആരോഗ്യ മന്ത്രി; വിലകുറച്ച് വിറ്റാലും, കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുക തന്നെ വേണം

കോവിഡ് ചട്ടം ലംഘിച്ചതിനെ തുടർന്ന് ജില്ലാ ഭരണകൂടം അടപ്പിച്ച പോത്തീസിനെതിരെ ആരോഗ്യ മന്ത്രി. വിലകുറച്ച് വിറ്റാലും, കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുക തന്നെ വേണം. ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യമാണ് ഇപ്പോൾ നടന്നതെന്നും, തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കോവിഡ് കൂടുമോ എന്ന ആശങ്ക ഉണ്ടെന്നും അതിന്റെ കൂടെ കോവിഡ് വ്യാപനം രൂക്ഷമായാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇന്നലെയാണ് കോവിഡ് പ്രോട്ടോകോൾ ലംഘന പ്രകാരം തിരുവനന്തപുരം നഗരത്തിലെ പോത്തീസ് എന്ന വ്യാപാര സ്ഥാപനം ജില്ലാ ഭരണകൂടം പൂട്ടിച്ചത്. ...
സംസ്ഥാനത്ത് പുതിയ ജനുസ്സിൽപെട്ട മലമ്പനി
Kerala News, Latest news

സംസ്ഥാനത്ത് പുതിയ ജനുസ്സിൽപെട്ട മലമ്പനി

സംസ്ഥാനത്ത് പുതിയ ജനുസ്സിൽ പെട്ട മലമ്പനി കണ്ടെത്തിയതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ. രോഗം വേഗം കണ്ടെത്തിയാൽ മറ്റുള്ളവരിലേക്ക് പകരാതെ സൂക്ഷിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മലമ്പനി രോഗ ലക്ഷണങ്ങളുമായി കണ്ണൂര്‍ ജില്ലാശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ ജവാനിലാണ് പ്ലാസ്‌മോഡിയം ഓവേല്‍ ജനുസില്‍പ്പെട്ട മലമ്പനി കണ്ടെത്തിയത്. ഉടന്‍ തന്നെ മാര്‍ഗരേഖ പ്രകാരമുള്ള സമ്പൂര്‍ണ ചികിത്സ ലഭ്യമാക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഈര്‍ജിതമാക്കുകയും ചെയ്തതിനാല്‍ രോഗം മറ്റുള്ളവരിലേക്ക് വ്യാപകമാകാതെ തടയുവാന്‍ സാധിച്ചു എന്ന് മന്ത്രി വ്യക്തമാക്കി. സാധാരണയായി ആഫ്രിക്കയിലാണ് പ്ലാസ്‌മോഡിയം ഓവേല്‍ രോഗാണു പരത്തുന്ന മലമ്പനി റിപ്പോര്‍ട്ട് ചെയ്ത് വരുന്നത്. സുഡാനില്‍ നിന്ന് കേരളത്തില്‍ എത്തിയ ജവാനിലാണ് ഈ രോഗം സ്ഥിരീകരിച്ചത്. ഫാല്‍സിപ്പാരം മലമ്പനിയുടെ അത്ര മാരകമല്ല ഓവേല്‍ കാരണമാകുന്ന മലമ്പനി. മറ്റ് മലമ്പന...
സ്വാധീനം ചെലുത്തിയ വനിതകളിൽ ഒരാള്‍; ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറെ  അഭിനന്ദിച്ച് റിയാദ് കേളി കാലാ സാംസ്ക്കാരിക വേദി
Kerala News, Latest news

സ്വാധീനം ചെലുത്തിയ വനിതകളിൽ ഒരാള്‍; ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറെ അഭിനന്ദിച്ച് റിയാദ് കേളി കാലാ സാംസ്ക്കാരിക വേദി

അന്താരാഷ്ട്ര മാസികയായ ഫിനാൻഷ്യൽ ടൈംസിന്‍റെ ഈ വർഷത്തെ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ വനിതകളിൽ ഒരാളായി ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറെ തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിനന്ദനങ്ങൾ അറിയിച്ച്റിയാദ് കേളി കാലാ സാംസ്ക്കാരിക വേദി. ജനങ്ങൾ നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യാൻ ധീരമായ നടപടികൾ എടുത്ത വനിതകളെയാണ് പട്ടികയിൽ ചേർത്തിട്ടുള്ളത്. സ്റ്റേസി അംബ്രോസ്, കമല ഹാരിസ്, തുടങ്ങിയ അറിയപ്പെടുന്ന പന്ത്രണ്ട് പേരിൽ ഒരാളായാണ് ശൈലജ ടീച്ചറെയും തിരഞ്ഞെടുത്തത്. കേരളത്തിന്റെ ആരോഗ്യ മേഖലയുടെ വികസനത്തിന് ശൈലജ ടീച്ചർ ചെയ്യുന്ന എല്ലാം പ്രവർത്തനങ്ങളും ലക്ഷ്യത്തിൽ എത്തട്ടെ എന്ന് കേളി സെക്രട്ടറി അറിയിച്ചു. ...
കൊവിഡ് വാക്‌സിൻ സ്വീകരിച്ച ഹരിയാന ആരോഗ്യമന്ത്രിക്ക് കൊവിഡ്
India, Latest news

കൊവിഡ് വാക്‌സിൻ സ്വീകരിച്ച ഹരിയാന ആരോഗ്യമന്ത്രിക്ക് കൊവിഡ്

കൊവിഡ് വാക്‌സിൻ സ്വീകരിച്ച ഹരിയാന ആരോഗ്യമന്ത്രിക്ക് കൊവിഡ്.മന്ത്രി അനിൽ വിജ് അമ്പാലയ്‌ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഭാഗമായി കഴിഞ്ഞ നവംബർ 20ന് മന്ത്രി ഭാരത് ബയോടെകിന്റെ കൊവിഡ് വാക്‌സിൻ സ്വീകരിച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ച മന്ത്രിയെ അമ്പാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 26000 പേരിലായിരിക്കും പരീക്ഷണം നടക്കുകയെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യയില്‍ നടന്നതില്‍ വച്ച് ഏറ്റവും വലിയ മരുന്ന് പരീക്ഷണമാണിത്. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ വാക്സിന്റെ പേര് കോവാക്സിനെന്നാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ സഹകരണത്തോടെയാണ് പരീക്ഷണം. കൊവിഡ് വാക്സിന്‍ പരീക്ഷണത്തിന് തയാറെന്ന് അനില്‍ വിജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ശേഷമായിരുന്നു കുത്തിവയ്പ്. ഇന്ത്യന്‍ കമ്പനിയായ ഭാരത ബയോടെക് തങ്ങളുടെ വാക്സിന്‍ പരീക...
error: Content is protected !!