വീടുകളിൽ മോഷണങ്ങൾ വർധിക്കുമെന്ന്;ഗോദ്‌റെജ്
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കഴിഞ്ഞതോടെ കൊച്ചി പോലുള്ള നഗരങ്ങളിലെ വീടുകളിൽ മോഷണങ്ങൾ വർധിക്കുമെന്ന് ഗോദ്‌റെജ് ലോക്സ് ഹർഘർ സുരക്ഷിത് റിപ്പോർട്ട്.
പോലീസിൽ നിന്നും ലഭിച്ച വിവര രേഖകളുടെ അടിസ്ഥാനത്തിൽ ആണ് റിപ്പോർട്ട്. കോവിഡ് എന്ന വില്ലൻ വന്നത്തോടെ പലർക്കും തൊഴിൽ ഇല്ലായ്മയും, മറ്റും വന്നതോടെ പലരും മോഷണ വഴികൾ തിരഞ്ഞെടുക്കുന്നു.
പലരും മോഷണം നടന്നതിന് ശേഷം ആണ് വീടിന്‍റെ സുരക്ഷയെ കുറിച്ച് ഓർക്കുന്നത് പോലും.
ഡിജിറ്റൽ ലോക്കുകളെയും മറ്റും പൊതു ജനങ്ങൾക്ക് അറിവ് വളർത്തേണ്ടത് ആവിശ്യമാണ്. പൊതു ജന ജാഗ്രത വളർത്തേണ്ടത് ആവശ്യമാണെന്നും, സുരക്ഷയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വേണ്ടിയാണ് ഗവേഷണം നടത്തിയതെന്നും ഗോദ്‌റെജ് ലോക്‌സ് എസ്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്യാം മൊട്വാനി പറഞ്ഞു.
...