Friday, February 7
BREAKING NEWS


Tag: isl

ബെംഗളൂരു എഫ് സിയെ തോല്‍പ്പിച്ച്‌ കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങി ISL
Football, Sports

ബെംഗളൂരു എഫ് സിയെ തോല്‍പ്പിച്ച്‌ കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങി ISL

ISL സീസണിലെ ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചു കൊണ്ടു തുടങ്ങി‌. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു കേരള ബ്ലാസ്റ്റേഴിന്റെ വിജയം. ഒരു സെല്‍ഫ് ഗോളും ഒപ്പം ലൂണയുടെ ഗോളും ബ്ലാസ്റ്റേഴ്സിന്റെ വിജയം ഉറപ്പിച്ചത്. കഴിഞ്ഞ ഐ എസ് എല്‍ പ്ലേ ഓഫിലെ കണക്കു തീര്‍ക്കല്‍ കൂടിയാണ് ബ്ലാസ്റ്റേഴ്സിന് ഈ വിജയം. ആദ്യ മത്സരമായതു കൊണ്ടു തന്നെ കരുതലോടെയാണ് ഇരു ടീമുകളും കരുതലോടെയാണ് തുടങ്ങിയത്. ആദ്യ ഇരുപത് മിനുട്ടില്‍ ഇരുടീമുകളും കാര്യമായി അവസരങ്ങള്‍ ഒന്നും സൃഷ്ടിച്ചില്ല. ഐമന്റെ മിന്നലാട്ടങ്ങള്‍ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ നല്‍കി. 25ആം മിനുട്ടില്‍ വലതു വിങ്ങില്‍ ഡെയ്സുകെ നടത്തിയ നീക്കം ബ്ലാസ്റ്റേഴ്സിന് ഫ്രീകിക്ക് നല്‍കി. ഫ്രീകിക്കിലെ ഹെഡര്‍ മിലോസിന് പക്ഷെ ലക്ഷ്യത്തിലേക്ക് തിരിക്കാൻ ആയില്ല. Also Read: https://panchayathuvartha.com/25-crore-lucky-winners-found-...
ഐഎസ്‌എല്ലിന് 21ന്‌ തുടക്കം ; ഗോളടിക്കാൻ വിദേശക്കരുത്ത്‌ ISL
Football, Sports

ഐഎസ്‌എല്ലിന് 21ന്‌ തുടക്കം ; ഗോളടിക്കാൻ വിദേശക്കരുത്ത്‌ ISL

ISL ഇന്ത്യൻ സൂപ്പർ ലീഗ്‌ ഫുട്‌ബോളിന്റെ 10–-ാംസീസണിലും ഗോളടിക്കാൻ വിദേശനിര. 12 ക്ലബ്ബുകൾക്കും മുന്നേറ്റനിരയിൽ വിദേശതാരങ്ങളാണ്‌. പുതിയ സീസണിന്റെ തുടക്കം ബുധനാഴ്‌ചയാണ്‌. കൊച്ചിയിൽ കേരള ബ്ലാസ്‌റ്റേഴ്‌സും ബംഗളൂരു എഫ്‌സിയും തമ്മിലാണ്‌ ആദ്യകളി. ഫെറാൻ കൊറോമിനാസും ബർതലോമിയോ ഒഗ്‌ബെച്ചെയും തുടങ്ങിയ ഗോളടിക്കാരായിരുന്നു കഴിഞ്ഞ സീസണുകളിൽ ഐഎസ്‌എല്ലിൽ നിറഞ്ഞുനിന്നത്‌. സുനിൽ ഛേത്രിയായിരുന്നു ഇന്ത്യൻ സാന്നിധ്യം. ഇക്കുറി നിലവിലെ ചാമ്പ്യൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌ ആണ്‌ കരുത്തിലും കണക്കുകൂട്ടലിലും മുന്നിൽ. മുന്നേറ്റനിരയുടെ കരുത്താണ്‌ അവരുടെ ആത്മവിശ്വാസം. Also Read : https://panchayathuvartha.com/left-front-meeting-tomorrow/ ഓസ്‌ട്രേലിയയുടെ ദിമിത്രോസ്‌ പെട്രറ്റോസും ജാസൺ കമ്മിങ്‌സും അൽബേനിയക്കാരൻ അർമാൻഡോ സാദിക്കുവും ഉൾപ്പെടുന്ന മുന്നേറ്റനിര എതിരാളികളുടെ പ്രതിരോധം തകർക്കാൻ കെൽപ്പുള്ളവരാണ്‌. യുവ...
കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി
Sports

കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി

കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി. യുവ താരം രാഹുല്‍ കെപി നോര്‍ത്ത് ഈസ്റ്റിനെതിരെയും കളിക്കില്ല. പരിശീലനത്തിനിടെ പരിക്കേറ്റാണ് രാഹുലിന് കളിക്കാന്‍ സാധിക്കാതിരുന്നത്. മലയാളി താരത്തെ കളിക്കളത്തില്‍ ഇറങ്ങുന്നത് കാത്തിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ് ആരാധകര്‍. അതേ സമയം പരിക്കില്‍ നിന്ന് മോചിതനായ താരം പരിശീലനം പുനരാരംഭിച്ചതായാണ് പുറത്ത് വരുന്ന സൂചനകള്‍. എങ്കിലും രാഹുലിനെ കളത്തില്‍ ഇറക്കി റിസ്ക് എടുക്കാന്‍ ബ്ലാസ്റ്റേഴ്സ് തയ്യാറാവില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സിസണില്‍ ഒരു ഗോളടിച്ച രാഹുല്‍ ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. ...
വൻ താരങ്ങൾ നിരന്നിട്ടും മുംബൈയ്ക്ക് തുടക്കം പാളി. ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റിനോട് ഒരു ഗോളിന്റെ പരാജയവുമായി മുംബൈയ്ക്ക് ഐ എസ് എല്ലിലെ ആദ്യ മത്സരം.
Football, Sports

വൻ താരങ്ങൾ നിരന്നിട്ടും മുംബൈയ്ക്ക് തുടക്കം പാളി. ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റിനോട് ഒരു ഗോളിന്റെ പരാജയവുമായി മുംബൈയ്ക്ക് ഐ എസ് എല്ലിലെ ആദ്യ മത്സരം.

ഒരു ചുവപ്പ് കാർഡ് കളി മാറ്റിയ മത്സരത്തിൽ മുംബൈ സിറ്റിയ്ക്ക് പരാജയത്തോടെ സീസണിലെ ആദ്യ മത്സരം. ഐ എസ് എല്ലില്‍ ഏറ്റവും കൂടുതല്‍ പണം ചിലവഴിച്ച്‌ വന്‍ ടീമിനെ തന്നെ ഒരുക്കിയ മുംബൈ സിറ്റിക്ക് പക്ഷെ ആദ്യ മത്സരത്തിൽ തന്നെ പാളി. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ വിജയം. ഒഗ്ബെചെ, ഹ്യൂഗോ ബൗമസ്, അഹ്മദ് ജാഹു, ലെ ഫോണ്ട്രെ എന്നിവരെ ഒക്കെ ഇറക്കി കളി തുടങ്ങിയ മുംബൈ മത്സരത്തില്‍ നല്ല ആധിപത്യം തന്നെ തുടക്കത്തില്‍ നിലനിര്‍ത്തി. എന്നാലും നോര്‍ത്ത് ഈസ്റ്റ് ഡിഫന്‍സിനെ മറികടക്കാന്‍ അവര്‍ക്ക് ആയിരുന്നില്ല. മത്സരത്തിന്റെ 43ആം മിനുട്ടില്‍ ആണ് നിർണായകമായ ചുവപ്പ് കാര്‍ഡ് വന്നത്. മുംബൈ സിറ്റിയുടെ മധ്യനിര താരം അഹ്മദ് ജാഹു ആണ് വളരെ മോശം ടാക്കിളിലൂടെ ചുവപ് കാർഡ് വാങ്ങി പുറത്ത് പോയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലഭിച്ച പെനാള്‍ട്ടിയിലൂടെ ആണ് നോര്‍ത്ത് ഈസ്റ്റ് ലീഡ് എടുത്തത്. ഒരു ഹാന്‍ഡ്ബ...
“ISL ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിക്കല്‍ ലക്ഷ്യം” – ജിങ്കന്‍…
Sports

“ISL ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിക്കല്‍ ലക്ഷ്യം” – ജിങ്കന്‍…

നാളെ നടക്കുന്ന ഐ എസ് എല്‍ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സും എ ടി കെ തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇത് മുന്‍ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റനും കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരവുമായ സന്ദേശ് ജിങ്കന് വളരെയേറെ പ്രത്യേകത ഉള്ള ദിവസമാകും. ജിങ്കന്റെ പുതിയ ക്ലബിലെ ആദ്യ മത്സരവും ഒപ്പം കേരള ബ്ലാസ്റ്റേഴ്സിന് എതിരായുള്ള താരത്തിന്റെ ആദ്യ മത്സരവും ആകും. നാളെ കേരള ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിക്കല്‍ മാത്രമാണ് ലക്ഷ്യം എന്നും വേറെ ചിന്തകള്‍ ഒന്നും ഇല്ല എന്നും ജിങ്കന്‍ പറഞ്ഞു. എ ടി കെയ്ക്ക് മുന്‍ വര്‍ഷങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരെ അത്ര നല്ല റെക്കോര്‍ഡല്ല എന്ന് തനിക്ക് അറിയാം, എന്നാല്‍ ചരിത്രങ്ങള്‍ തിരുത്താന്‍ ഉള്ളതാണെന്നും ജിങ്കന്‍ പറഞ്ഞു. കൊൽക്കത്തയിലേക്ക് താന്‍ എത്തിയത് കിരീടം നേടുവാന്‍ വേണ്ടിയാണ്. കേരള ബ്ലാസ്റ്റേഴ്സില്‍ കിരീടം നേടാന്‍ കഴിഞ്ഞില്ല എന്ന...
error: Content is protected !!