സി.പി.എം ചുണ്ടപ്പുറം ബ്രാഞ്ച് പിരിച്ചുവിട്ടു
കാരണം കാരാട്ട് ഫൈസലിന്റെ വിജയം
കോഴിക്കോട്: കൊടുവള്ളി നഗരസഭയില്‍ കാരാട്ട് ഫൈസല്‍ മത്സരിച്ച് വിജയിച്ച ചുണ്ടപ്പുറം ഡിവിഷനിലെ ബ്രാഞ്ച് കമ്മിറ്റിയെ പിരിച്ചുവിടാന്‍ തീരുമാനമായി. സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റിയാണ് താമരശ്ശേരി ഏരിയ കമ്മിറ്റിക്ക് ഇതിനെ പറ്റിയുള്ള നിര്‍ദേശം നല്‍കിയത്.കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായിരുന്നു കാരാട്ട് ഫൈസല്‍. നേരത്തേ കൊടുവള്ളി നഗരസഭയിലേക്ക് ഇടത് പിന്തുണയോടെ ജയിച്ച സ്വതന്ത്ര കൗണ്‍സിലറായിരുന്നു. പറമ്ബത്തുകാവ് വാര്‍ഡില്‍നിന്നും എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ചാണ് നഗരസഭയിലെത്തിയത്.
ഇപ്പോൾ ചുണ്ടപ്പുറം ഡിവിഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച കാരാട്ട് ഫൈസല്‍ ജയിച്ചപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് പൂജ്യം വോട്ടാണ് കിട്ടിയത്. വിവാദമായ സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിന് വിധേയനായ ഫൈസലിന്റെ സ്ഥാനാര്‍ഥിത്വം വിവാ...