കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി
കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി. യുവ താരം രാഹുല്‍ കെപി നോര്‍ത്ത് ഈസ്റ്റിനെതിരെയും കളിക്കില്ല. പരിശീലനത്തിനിടെ പരിക്കേറ്റാണ് രാഹുലിന് കളിക്കാന്‍ സാധിക്കാതിരുന്നത്. മലയാളി താരത്തെ കളിക്കളത്തില്‍ ഇറങ്ങുന്നത് കാത്തിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ് ആരാധകര്‍. അതേ സമയം പരിക്കില്‍ നിന്ന് മോചിതനായ താരം പരിശീലനം പുനരാരംഭിച്ചതായാണ് പുറത്ത് വരുന്ന സൂചനകള്‍.
എങ്കിലും രാഹുലിനെ കളത്തില്‍ ഇറക്കി റിസ്ക് എടുക്കാന്‍ ബ്ലാസ്റ്റേഴ്സ് തയ്യാറാവില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സിസണില്‍ ഒരു ഗോളടിച്ച രാഹുല്‍ ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്.
...