Wednesday, February 5
BREAKING NEWS


Tag: ksrtc

കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവ്വീസുകൾ സമയക്രമം ഇങ്ങനെ
Kerala News, Latest news

കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവ്വീസുകൾ സമയക്രമം ഇങ്ങനെ

ക്രിസ്തുമസ് പുതുവൽസര ദിനത്തോടനുബന്ധിച്ച് കെഎസ്ആർടിസി പ്രത്യേക അന്തർ സംസ്ഥാന സർവ്വീസ് നടത്തും തിരുവനന്തപുരം: ക്രിസ്തുമസ് പുതുവൽസര ദിനത്തോടനുബന്ധിച്ച് കെഎസ്ആർടിസി പ്രത്യേക അന്തർ സംസ്ഥാന സർവ്വീസ് നടത്തും. ഡിസംബർ 21 മുതൽ ജനുവരി 4 വരെയാണ് പ്രത്യേക സർവ്വീസ് നടത്തുക. കേരളത്തിലെ വിവിധ കേന്ദ്രങ്ങിൽ നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചുമാണ് സർവ്വീസ് നടത്തുക സർവ്വീസുകളും സമയക്രമവും ബാം​ഗ്ലൂരിൽ നിന്നുള്ള സർവ്വീസുകൾ 1.ബാം​ഗ്ലൂർ - കോഴിക്കോട് ( സൂപ്പർ എക്സ്പ്രസ്) മാനന്തവാടി , കുട്ട വഴി രാത്രി- 9.45 ന്2.ബാം​ഗ്ലൂർ - കോഴിക്കോട് ( സൂപ്പർ ഡീലക്സ്) മാനന്തവാടി , കുട്ട വഴി രാത്രി- 9.20 തിന്3.ബാം​ഗ്ലൂർ - കോഴിക്കോട് ( സൂപ്പർ ഡീലക്സ്)- മാനന്തവാടി , കുട്ട വഴി രാത്രി- 10.15 ന് ബാം​ഗ്ലൂർ -തൃശ്ശൂർ ( സൂപ്പർ ഡീലക്സ്) പാലക്കാട് സേലം വഴി- രാത്രി- 7.25 ന്ബാം​ഗ്ലൂർ - എറണാകുളം ( സൂപ്പർ ഡീലക്സ്) പാലക്കാട് , സ...
ജനുവരി മുതൽ കെഎസ്ആർടിസി മുഴുവൻ സർവ്വീസുകളും പുനഃരാരംഭിക്കും
Kerala News, Latest news

ജനുവരി മുതൽ കെഎസ്ആർടിസി മുഴുവൻ സർവ്വീസുകളും പുനഃരാരംഭിക്കും

ലോക്ഡൗണിനെ തുടർന്ന് നിർത്തിവെച്ചിരുന്ന കെഎസ്ആർടിസിയുടെ മുഴുവൻ സർവ്വീസുകളും ജനുവരി മുതൽ തിരുവനന്തപുരം: ലോക്ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് നിർത്തിവെച്ചിരുന്ന കെഎസ്ആർടിസിയുടെ മുഴുവൻ സർവ്വീസുകളും ജനുവരി മുതൽ പുനഃരാരംഭിക്കുമെന്ന് കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ ഐഎഎസ് അറിയിച്ചു. ഇതിന് വേണ്ടി എല്ലാ യൂണിറ്റ് ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഫാസ്റ്റ് പാസഞ്ചറുകൾ രണ്ട് ജില്ലകളിലും, സൂപ്പർ ഫാസ്റ്റുകൾ നാല് ജില്ലകൾ വരെയും ഓപ്പറേറ്റ് ചെയ്യുന്ന സമ്പ്രദായം നിലനിർത്തുമെന്നും സിഎംഡി അറിയിച്ചു ...
പൊന്മുടിയില്‍ രക്ഷാ പ്രവര്‍ത്തനത്തിന് വേണ്ടി കെഎസ്‌ആര്‍ടിസി 16 ബസുകള്‍ വിട്ടുനൽകി
Thiruvananthapuram

പൊന്മുടിയില്‍ രക്ഷാ പ്രവര്‍ത്തനത്തിന് വേണ്ടി കെഎസ്‌ആര്‍ടിസി 16 ബസുകള്‍ വിട്ടുനൽകി

തിരുവനന്തപുരം : ബുറേവി ചുഴലിക്കാറ്റ് സാഹചര്യത്തില്‍ പൊന്മുടിയിലെ രക്ഷാ പ്രവര്‍ത്തനത്തിന് വേണ്ടി കെഎസ്‌ആര്‍ടിസി ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നല്‍കിയത് 16 ബസുകള്‍. അടിയന്തിരമായി ആളുകളെ ഒഴിപ്പിച്ച്‌ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകരമാണ് ബസുകള്‍ നല്‍കിയത്. ഈ ബസുകളിലാണ് പൊന്മുടിയിലെ ലയങ്ങളില്‍ നിന്നുള്ള ആളുകളെ മാറ്റി രക്ഷാ കേന്ദ്രത്തില്‍ എത്തിച്ചത്. അതേസമയം, ദുരന്തനിവാരണ അതോറിറ്റി ഏത് സമയത്ത് ആവശ്യപ്പെട്ടാലും നല്‍കാവുന്ന വിധത്തില്‍ ഓരോ ഡിപ്പോയില്‍ നിന്നും അഞ്ച് ബസുകള്‍ വീതം തയ്യാറാക്കി നിര്‍ത്തണമെന്ന് എല്ലാ യൂണിറ്റ് അധികാരികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സിഎംഡി പറഞ്ഞു. ഡ്രൈവര്‍ സഹിതമായിരിക്കും വാഹനം നല്‍കുക. ...
വെള്ളിയാഴ്ച 5 ജില്ലകളില്‍ കെഎസ്‌ആര്‍ടിസി സര്‍വ്വീസ് നടത്തുക അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രം
Kerala News

വെള്ളിയാഴ്ച 5 ജില്ലകളില്‍ കെഎസ്‌ആര്‍ടിസി സര്‍വ്വീസ് നടത്തുക അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രം

നാളെ യാത്ര ചെയ്യാൻ തയ്യാറെടുക്കുന്നവർ ശ്രദ്ധിക്കുക തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതു അവധി കെ.എസ്.ആര്‍.ടി.സി യ്ക്കും ബാധകമായിരിക്കും എന്ന് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ്ങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ ഐഎഎസ് അറിയിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനക്കള്‍ക്കും അവശ്യ സര്‍വ്വീസ് നടത്തിപ്പിനുമായി മാത്രമാകും സര്‍വ്വീസ് നടത്തുക. അതിനായി വാഹനങ്ങളും ഡ്രൈവര്‍മാരും സജ്ജമാക്കി നിര്‍ത്താന്‍ യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ...
സര്‍ക്കാര്‍ ജീവനക്കാര്‍ വരുന്ന സ്വകാര്യ സര്‍വ്വീസുകള്‍ക്കെതിരെ നടപടിയില്ല; കെഎസ്ആര്‍ടിസിക്ക് തിരിച്ചടി
Thiruvananthapuram

സര്‍ക്കാര്‍ ജീവനക്കാര്‍ വരുന്ന സ്വകാര്യ സര്‍വ്വീസുകള്‍ക്കെതിരെ നടപടിയില്ല; കെഎസ്ആര്‍ടിസിക്ക് തിരിച്ചടി

സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസിലേക്ക് വരുന്ന സമാന്തര വാഹനങ്ങള്‍ക്കെതിരെ നടപടി വേണ്ടെന്ന ഗതാഗത സെക്രട്ടറിയുടെ ഉത്തരവ് വിവാദമാകുന്നു. ജീവനക്കാര്‍ക്കായി ബോണ്ട് സര്‍വ്വീസുകള്‍ നടത്തുന്ന കെഎസ്ആര്‍ടിസിക്ക് ഇത് വലിയ തിരിച്ചടിയാവുകയാണ്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സെക്രട്ടേറിയേറ്റിലേക്കും തലസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിലേക്കും ജീവനക്കാരുമായി നിരവധി സ്വകാര്യ വാഹനങ്ങളാണ് സര്‍വ്വീസ്നടത്തുന്നത്. മോട്ടോര്‍ വാഹന നിയമം ലംഘിച്ച് സ്റ്റേജ് ക്യാര്യേജ് സര്‍വ്വീസുകളായാണ് ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നത്. ജീവനക്കാര്‍ക്ക് പുറമേ മറ്റ് യാത്രക്കാരും ഈ സര്‍വ്വീസുകള്‍ ഉപയോഗിക്കുന്നുണ്ട്. വരുമാന വര്‍ദ്ധനക്കുള്ള പദ്ധതിയുടെ ഭാഗമായി സെക്രട്ടേറിയേറ്റുള്‍പ്പടെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസുകളിലേക്ക് കെഎസ്ആര്‍ടിസി ബോണ്ട് എന്ന പേരില്‍ പ്രത്യേക സര്‍വ്വീസ് നടത്തുന്നുണ്ട്. എന്നാല്‍ സമാന്തര സര്‍വ്വീസ് നടത്തുന്നുണ...
കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളില്‍ ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം നാളെ മുതൽ; മന്ത്രി എ.കെ. ശശീന്ദ്രന്‍
Kerala News, Latest news

കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളില്‍ ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം നാളെ മുതൽ; മന്ത്രി എ.കെ. ശശീന്ദ്രന്‍

കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളില്‍ ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം നാളെ മുതലെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. സര്‍ക്കാര്‍ ധനസഹായം മുഖ്യമന്ത്രിയുമായി ആലോചിച്ച്‌ പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വൈറ്റില കെഎസ്‌ആര്‍ടിസി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ദീര്‍ഘദൂര സര്‍വീസുകളില്‍ ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം നാളെ മുതല്‍ ആരംഭിക്കും.  തുടര്‍ച്ചയായുള്ള അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കുക ലക്ഷ്യമിട്ടാണ് ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം നടപ്പില്‍ വരുത്താന്‍ കെഎസ്‌ആര്‍ടിസി തീരുമാനിച്ചത്. ബംഗളൂരുവിലേയ്ക്കും വടക്കന്‍ കേരളത്തിലേയ്ക്കുമുള്ള സര്‍വീസുകളിലാണ് ഇത് നടപ്പാക്കുക. അപകടത്തിൽപെട്ടവർക്ക് മുഖ്യമന്ത്രിയുമായി ആലോചിച്ച് ധന സഹായം പ്രഖ്യാപിക്കും. മരണപ്പെട്ട ആളുടെ കുടുംബത്തിന് ഇൻഷുറൻസ് അഡ്വാൻസ് നൽകാൻ ആവശ്യപ്പെടും എന്നും,പരിക്ക് പറ്റിയവർക്ക് നല്ല ചികിത്സ ഉ...
error: Content is protected !!