10 വര്‍ഷം കൊണ്ട് കേരളത്തെ സമ്പൂര്‍ണ കായിക സാക്ഷരതാ സംസ്ഥാനമാക്കുമെന്ന് ;മുഖ്യമന്ത്രി Pinarayi Vijayan
Pinarayi Vijayan പത്ത് വര്‍ഷം കൊണ്ട് കേരളത്തെ സമ്പൂര്‍ണ കായിക സാക്ഷരതാ സംസ്ഥാനമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ധര്‍മ്മടം എം എല്‍ എ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ ആസ്തി വികസന തുകയില്‍ ഉള്‍പെടുത്തി മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായതില്‍ നിര്‍മിച്ച ഇ കെ നായനാര്‍ ഇന്‍ഡോര്‍ സ്റ്റേഡിയവും കച്ചേരിമെട്ട സ്റ്റേഡിയം, ക്ലോക് റൂം കോപ്ലക്‌സും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read : https://panchayathuvartha.com/chief-minister-pinarayi-vijayan-the-first-accused-in-the-criminal-conspiracy-to-trap-oommen-chandy-opposition-leader-vd-satheesan/
മെച്ചപ്പെട്ട കായിക സംസ്‌കാരം ഉണ്ടാവണമെങ്കില്‍ മെച്ചപ്പെട്ട കായിക സാക്ഷരത വേണ്ടതുണ്ട്. അടിസ്ഥാന കായിക വിദ്യാഭ്യാസം നഗര ഗ്രാമ വ്യത്യാസമില്ലാതെ ജനങ്ങളില്‍ എത്തിച്ച് കൊണ്ട് കായിക സംസ്‌കാരം രൂപപ്പെടുത്താന്‍ കഴിയുമ...