Friday, December 13
BREAKING NEWS


Tag: local_body_election

തദ്ദേശ തെരഞ്ഞെടുപ്പ്; കെ. സുരേന്ദ്രന്റെ പരാമർശത്തിനെതിരെ മറുപടിയുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
Politics

തദ്ദേശ തെരഞ്ഞെടുപ്പ്; കെ. സുരേന്ദ്രന്റെ പരാമർശത്തിനെതിരെ മറുപടിയുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയും എൽ.ഡി.എഫും തമ്മിലാണ് മത്സരമെന്ന കെ. സുരേന്ദ്രന്റെ പരാമർശത്തിനെതിരെ മറുപടിയുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെ.സുരേന്ദ്രൻ ദിവാ സ്വപ്നം കാണുകയായിരുന്നു. തെരഞ്ഞെടുപ്പിൽ ബിജെപിയും സിപിഎമ്മും തമ്മിൽ അന്തർധാര ഉണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു. തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ചരിത്രവിജയം ഉണ്ടാകുമെന്നും എൽഡിഎഫ് പ്രകടനപത്രിക കപട വാഗ്ദാനങ്ങളുടെ കൈപുസ്തകമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. താരസംഘടനയായ അമ്മയ്ക്ക് എതിരെയും മുല്ലപ്പള്ളി രൂക്ഷ വിമർശനം ഉന്നയിച്ചു. ഡെന്മാർക്കിലെന്തോ ചീഞ്ഞു നാറുന്നു എന്ന സ്ഥിതിയാണ് സിനിമയിലെന്നും മുല്ലപ്പള്ളി പറഞ്ഞു. ...
‘നമ്മള്‍ ജയിക്കും, നമ്മള്‍ ഭരിക്കും’ബി.ജെ.പിയ്ക്ക് വേണ്ടി കൃഷ്ണകുമാര്‍
Election, Thiruvananthapuram

‘നമ്മള്‍ ജയിക്കും, നമ്മള്‍ ഭരിക്കും’ബി.ജെ.പിയ്ക്ക് വേണ്ടി കൃഷ്ണകുമാര്‍

സംസ്ഥാനത്തെ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പില്‍ പുതിയ ചുവടുവെയ്പ്പുമായി ബിജെപി. നടന്‍ കൃഷ്‌ണകുമാറിനെ കളത്തിലിറക്കിയാണ് ഈ തവണ ബി.ജെ.പിയുടെ കരുനീക്കം. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഇത്തവണ ആര് പിടിക്കും എന്ന പോരാട്ടത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. തിരുവനന്തപുരത്ത് ബി.ജെ.പി പരിപാടികളില്‍ വലിയ ഓളം സൃഷ്‌ടിക്കാന്‍ കൃഷ്‌ണകുമാറിന് സാധിക്കുന്നുണ്ട്. സിനിമാ താരവും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപിയും തലസ്ഥാനത്തെ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളില്‍ സ്ഥിരം സാന്നിദ്ധ്യമാണ്. ഏതുവിധേനയും കോര്‍പ്പറേഷന്‍ പിടിച്ചെടുക്കാന്‍ ഉളള ഒരുക്കത്തിലാണ് ബി.ജെ.പി. 'നമ്മള്‍ ജയിക്കും, നമ്മള്‍ ഭരിക്കും' എന്ന തലക്കെട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചിത്രങ്ങള്‍ കൃഷ്‌ണകുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. കൃഷ്‌ണകുമാര്‍ ആണ് ഇപ്പോള്‍ തലസ്ഥാനത്തെ ബി.ജെ.പിയുടെ താരപ്രചാരകന്‍. യു...
‘തിരഞ്ഞെടുപ്പ്’ ഓപ്ഷൻ എന്ന് വരും?
Election

‘തിരഞ്ഞെടുപ്പ്’ ഓപ്ഷൻ എന്ന് വരും?

തദ്ദേശ തിരഞ്ഞെടുപ്പിൽ നാട്ടിൽ വോട്ട് ചെയ്യാൻ ബെംഗളൂരു മലയാളികൾക്കു ക്വാറന്റീൻ കടമ്പ കടക്കണം. കേരളത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുമ്പോഴും ബെംഗളൂരു മലയാളികൾ വോട്ട് ചെയ്യാനുള്ള ആവേശത്തിലാണ്. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പോകുന്നവർ ജാഗ്രത പോർട്ടലിൽ നിർബന്ധമായും റജിസ്റ്റർ ചെയ്യുന്നതിന് പുറമേ യാത്രാ ആവശ്യം കൂടി വ്യക്തമാക്കണം. സന്ദർശന പാസ് ലഭിക്കുന്നതിന് യാത്രയുടെ ആവശ്യം വ്യക്തമാക്കുന്നതിനൊപ്പം ഇതിനുവേണ്ട രേഖകളും അപ്‌ലോഡ് ചെയ്യണം. തിരഞ്ഞെടുപ്പ് സംബന്ധിച്ച ഓപ്ഷനുകളൊന്നും ഇതുവരെയും വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടില്ല. വോട്ട് ചെയ്യാൻ പോകുന്നവർക്ക് വേണ്ട ഓപ്ഷൻ കൂടി നൽകിയാൽ കൂടുതൽ പേർക്ക് തടസ്സം കൂടാതെ നാട്ടിലേക്ക് പോകുവാൻ സാധിക്കുമെന്നതിനാൽ വരും ദിവസങ്ങളിൽ ‘തിരഞ്ഞെടുപ്പ്’ ഓപ്ഷൻ ചേർക്കുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ. എന്നാല്‍ കര്‍ണാടകയിലേക്ക് പ്രവ...
ചിഹ്നം ഇല്ലെങ്കിലും പ്രവർത്തകർ കൂടെയുണ്ട്. മുന്നണിയാണ് ജയിക്കേണ്ടത്. തിരഞ്ഞെടുപ്പിൽ വൻ വിജയം നേടും: പിജെ ജോസഫ്.
Breaking News, Idukki, Politics

ചിഹ്നം ഇല്ലെങ്കിലും പ്രവർത്തകർ കൂടെയുണ്ട്. മുന്നണിയാണ് ജയിക്കേണ്ടത്. തിരഞ്ഞെടുപ്പിൽ വൻ വിജയം നേടും: പിജെ ജോസഫ്.

രണ്ടില എന്ന അഭിമാന ചിഹ്നവും കേരള കോണ്ഗ്രസ്സ് എം എന്ന പേരും പോയെങ്കിലും ശക്തമായി തിരഞ്ഞെടുപ്പിനെ നേരിടാനാണ് പിജെ ജോസഫിന്റെ തീരുമാനം. രണ്ടില ലഭിക്കാത്തത് തെരെഞ്ഞെടുപ്പില്‍ തിരിച്ചടിയാകില്ല,  ചിഹ്നത്തേക്കാള്‍ പ്രധാനം മുന്നണിയാണെന്നും, തദ്ദേശ തെരഞ്ഞടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി മികച്ച വിജയം നേടുമെന്നും ജോസഫ് വിഭാഗം നേതാക്കള്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ്സുകാര്‍ക്ക് സുപ്രധാനമാണ് രണ്ടില ചിഹ്നം. പാര്‍ട്ടി പിളര്‍ന്നതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് എത്തുമ്ബോള്‍ ചിഹ്നം ജോസ് കെ. മാണിയുടെ പക്കലാണ്. ജോസ് കെ മാണിയ്ക്ക് ചിഹ്നം കിട്ടാതിരിക്കാൻ ജോസഫ് ആവത് ശ്രമിച്ചു പക്ഷെ നടന്നില്ല. കേരള കോണ്‍ഗ്രസ്കാര്‍ക്ക് രണ്ടില ചിഹ്നം ഒരു വികാരമല്ലെ എന്ന ചോദ്യത്തിന് ജോസഫ് വിഭാഗം നേതാക്കള്‍ നല്‍കുന്ന ഉത്തരം ഇങ്ങനെയാണ്. കേരള കോണ്ഗ്രസ്സിന്റെ വികാരമായ ചിഹ്നമില്ലെങ്കിലും പ്രവര്‍ത്തകര്‍ കൂടെയുണ്ടെന്നാണ് ജോസഫ് വ...
error: Content is protected !!