ശബരിമല അയ്യപ്പന്റെ മണ്ണിലും വിണ്ണിലും ഇന്നു മകരവിളക്ക്. ശരണമന്ത്രങ്ങളാല്‍ താഴ്വാരം ഭക്തിയുടെ കൊടുമുടിയില്‍. മകരജ്യോതി കാണാവുന്ന സ്ഥലങ്ങളെല്ലാം ഭക്തരെക്കൊണ്ടു നിറഞ്ഞു.
മകരവിളക്ക് ദര്‍ശനത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ശബരിമല സന്നിധാനവും പരിസരവും മാത്രമല്ല മകരജ്യോതി ദൃശ്യമാകുന്ന എല്ലായിടത്തും അയ്യപ്പ ഭക്തര്‍ ഇതിനോടകം നിറഞ്ഞു കഴിഞ്ഞു. ഒരു ലക്ഷത്തോളം അയ്യപ്പഭക്തര്‍ സന്നിധാനത്തും പരിസരത്തുമായി മകരജ്യോതി ദര്‍ശനത്തിനായി ഇതിനോടകം തന്നെ എത്തിയിട്ടുണ്ട്.
വൈകിട്ട് 6.30ന് ദീപാരാധനയ്ക്കുശേഷം മകരവിളക്ക് ദര്‍ഷനം കഴിഞ്ഞ ശേഷം ഇവരെയെല്ലാം സന്നിധാനത്ത് നിന്നും സുരക്ഷ ഉദ്യോഗസ്ഥര്‍ താഴെക്ക് ഇറങ്ങാന്‍ ആവശ്യപ്പെടും.
പമ്പ വിളക്കും പമ്പസദ്യയും കഴിഞ്ഞു തീര്‍ഥാടക സംഘങ്ങള്‍ കൂട്ടത്തോടെ സന്നിധാനത്തേക്കു മലകയറി എത്തിയതോടെ സംക്രമ സന്ധ്യയില്‍ അയ്യപ്പസ്വാമിക്കു ചാര്‍ത്താനുള്ള തിരുവാഭരണവുമായുള്ള ഘോഷയാത്ര ഇന്നു വൈകിട്ട് 6.20നുശേഷം സന്നിധാനത്തെത്തും.
തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്നു ശ്രീകോവിലിലേക്...