പി.എഫ്.ഐ നിരോധിച്ചെങ്കിലും പല പേരുകളിലായി വാട്‌സ് ആപ്പ് ഗ്രൂപ്പ്; പരിശോധന പാളിയത് വാട്‌സ് ആപ്പ് സന്ദേശമോ പൊലീസ് ഒറ്റിയതോ? പ്രധാനനേതാക്കളെ ഒന്നും കണ്ടെത്താനായില്ല; ഒരാള്‍ അറസ്റ്റില്‍
കൊച്ചി: രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ പോപ്പുലര്‍ കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീ്ട്ടില്‍ നടത്തിയ പരിശോധനയില്‍ ഒരാള്‍ കസ്റ്റഡിയില്‍. നിരവധി രേഖകളും പിടികൂടിയിട്ടുണ്ട്.
എടവനക്കാട് സ്വദേശി മുബാറക്ക് ആണ് അറസ്റ്റിലായത്.ഇയാളുടെ വീട്ടില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയതായി സൂചനയുണ്ട്. കസ്റ്റഡിയിലെടുത്ത മുബാറക്കിനെ വിശദമായ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍ എത്തിച്ചു.
പ്രവര്‍ത്തകരുടെ സ്ഥാപനങ്ങളിലും പുലര്‍ച്ചെ മുതല്‍ പരിശോധന തുടരുകയാണ്. മൂവാറ്റുപുഴയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും പരിശോധന പുരോഗമിക്കുന്നു. പിഎഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി തമര്‍ അഷ്റഫിന്റെ വീട്ടിലാണ് റെയ്ഡ്. പരിശോധന പാളിയത് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ സന്ദേശം എത്തിയതിന്റെ അടിസ്ഥാനത്തിലാണെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.
പി.എഫ്.ഐ നിരോധിച്ചെങ്കിലും മ...