കൊച്ചി: രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ പോപ്പുലര്‍ കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീ്ട്ടില്‍ നടത്തിയ പരിശോധനയില്‍ ഒരാള്‍ കസ്റ്റഡിയില്‍. നിരവധി രേഖകളും പിടികൂടിയിട്ടുണ്ട്.
എടവനക്കാട് സ്വദേശി മുബാറക്ക് ആണ് അറസ്റ്റിലായത്.ഇയാളുടെ വീട്ടില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയതായി സൂചനയുണ്ട്. കസ്റ്റഡിയിലെടുത്ത മുബാറക്കിനെ വിശദമായ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍ എത്തിച്ചു.
പ്രവര്‍ത്തകരുടെ സ്ഥാപനങ്ങളിലും പുലര്‍ച്ചെ മുതല്‍ പരിശോധന തുടരുകയാണ്. മൂവാറ്റുപുഴയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും പരിശോധന പുരോഗമിക്കുന്നു. പിഎഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി തമര്‍ അഷ്റഫിന്റെ വീട്ടിലാണ് റെയ്ഡ്. പരിശോധന പാളിയത് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ സന്ദേശം എത്തിയതിന്റെ അടിസ്ഥാനത്തിലാണെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.
പി.എഫ്.ഐ നിരോധിച്ചെങ്കിലും മറ്റ് പല പേരുകളിലുമായി ഇവരുടെ സംഘടിത സ്വഭാവം പുലര്‍ത്തിയിരുന്നു. റെയ്ഡ് പല കേന്ദ്രങ്ങളിലേക്കും എത്തിയതോടെ ഇവര്‍ ജാഗ്രതയോടെ മുങ്ങിയെന്നാണ് കണ്ടെത്തല്‍.
സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകളിലും ഓഫീസുകളിലും എന്‍.ഐ.എ നടത്തുന്ന റെയ്ഡ് തുടരുകയാണ്. സംസ്ഥാനത്തെ 65 കേന്ദ്രങ്ങളിലായി ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് റെയ്ഡ് ആരംഭിച്ചത്.
എറണാകുളം റൂറലിലാണ് ഏറ്റവുമധികം പരിശോധന നടന്നത്. ഇവിടെ 12 കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. എന്‍ഐഎ പരിശോധനയില്‍ മൊബൈല്‍ ഫോണുകള്‍, പ്രസിദ്ധീകരണങ്ങള്‍, രേഖകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്
അതേസമയം കേരളാ പൊലീസിന്റെ അറിവോടെ നടന്ന റെയിഡില്‍ വിവരങ്ങള്‍ ചോര്‍ന്നെന്ന ആരോപണവും ഉയരുന്നുണ്ട്. സംസ്ഥാന പൊലീസിനെ അറിയിക്കാതെയാണ് മുന്‍കാലങ്ങളില്‍ എന്‍.ഐ.എ പരിശോധന കേരളത്തില്‍ നടത്തിയത്. അങ്ങനെയാണ് സംസ്ഥാന നേതാക്കളെ അടക്കം അറസ്റ്റ് ചെയ്തത്.
ഇപ്പോളുള്ള പരിശോധനയില്‍ പ്രധാനപ്പെട്ട നേതാക്കളെ പിടികൂടാനും സാധിച്ചിട്ടില്ല. സംസ്ഥാനത്തെ 56 സ്ഥലങ്ങളിലാണ് റെയ്ഡ്. എറണാകുളം റൂറലിലാണ് ഏറ്റവുമധികം പരിശോധന നടക്കുന്നത്. ഇവിടെ 12 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്.
ദേശീയ അന്വേഷണ ഏജന്‍സി എത്തുന്നുവെന്ന വിവരം ലഭിച്ചത് അറിഞ്ഞതോടെ പ്രധാനനേതാക്കളില്‍ പലരും മുങ്ങുകയും ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് റെയ്ഡ് തുടങ്ങിയത്.
പിഎഫ്‌ഐ നിരോധനത്തിന്റെ തുടര്‍ച്ചയാണ് പരിശോധന. സംഘടനയുടെ രണ്ടാം നിര നേതാക്കള്‍, പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയവര്‍ എന്നിവരുടെ വീടുകളിലാണ് പരിശോധന.
തിരുവനന്തപുരം ജില്ലയില്‍ തോന്നയ്ക്കല്‍, നെടുമങ്ങാട്, പള്ളിക്കല്‍ എന്നിവിടങ്ങളില്‍ പരിശോധന നടക്കുകയാണ്. പത്തനംതിട്ടയില്‍ സംസ്ഥാനകമ്മിറ്റി അംഗമായിരുന്ന നിസാറിന്റെ വീട്ടില്‍ പരിശോധന നടത്തി.
ആലപ്പുഴയില്‍ ചിന്തൂര്‍, വണ്ടാനം, വീയപുരം, ഓച്ചിറ എന്നിവിടങ്ങളിലും എറണാകുളം ജില്ലയില്‍ ആലുവ, എടവനക്കാട്, വൈപ്പിന്‍ പ്രദേശങ്ങളിലുമാണ് പരിശോധന.