നിയമസഭയിലെ സംഘര്‍ഷം: അന്വേഷണത്തിന് പ്രത്യേക സംഘം.
തിരുവനന്തപുരം: Niyamasabha നിയമസഭയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. കയ്യാങ്കളിയില്‍ പരുക്കേറ്റവരെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴിയാകും ആദ്യം രേഖപ്പെടുത്തുക.
ജനപ്രതിനിധികളും പോലീസുകാരും ഉള്‍പ്പെടുന്ന കേസായതിനാലാണ് പ്രത്യേക സംഘത്തിന് കൈമാറുന്നത്.
കേസെടുക്കുന്നതില്‍ പോലീസിന് തടസ്സമില്ല. പക്ഷേ സഭക്കുള്ളില്‍ കയറി തെളിവെടുക്കുന്നതില്‍ നിയമസഭാ സെക്രട്ടേറിയറ്റിന്റെ അനുമതി ആവശ്യമാണ്
ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍, പരുക്കേറ്റ വനിതാ വാര്‍ഡന്‍ ഷീന എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഷീന രേഖാമൂലമാണ് പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങളും സഭാ ടിവി ദൃശ്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പോലീസിന് ശേഖരിക്കണം.
പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പാണ് പോലീസ് ചുമത്തിയത്. പോലീസ് നടപടിയെ നിയമപരമായി ചോദ്യം ചെയ്യാന്‍ പ്രതിപക്ഷ എംഎല്‍എമാര്‍ തീരു...