Tuesday, November 19
BREAKING NEWS


Tag: pakistan

കർഷകരുടെ പ്രക്ഷോഭത്തിന് പിന്നിൽ പാകിസ്ഥാനും ചൈനയും; കേന്ദ്ര മന്ത്രി റാവു സാഹിബ്‌ ദാൻവെ
India, Latest news

കർഷകരുടെ പ്രക്ഷോഭത്തിന് പിന്നിൽ പാകിസ്ഥാനും ചൈനയും; കേന്ദ്ര മന്ത്രി റാവു സാഹിബ്‌ ദാൻവെ

രാജ്യത്തെ കർഷകരുടെ പ്രക്ഷോഭത്തിന് പിന്നിൽ പാകിസ്ഥാനും, ചൈനയും ആണെന്ന് കേന്ദ്ര മന്ത്രി റാവു സാഹിബ്‌ ദാൻവെ. രാജ്യത്ത് കർഷകർ നടത്തുന്ന പ്രക്ഷോഭം കർഷകരുടേത് അല്ല എന്നും, പുതിയ നിയമങ്ങൾ തിരിച്ചടിയുണ്ടാകുമെന്ന് പറഞ്ഞ് കർഷകരെ തെറ്റിധരിപ്പിച്ച് പ്രക്ഷോഭത്തിലേക്ക് ഇറക്കി വിടുകയാണ് ചൈനയും, പാകിസ്ഥാനും ചെയ്യുന്നതെന്നും ദാൻവെ പറഞ്ഞു. മഹാരാഷ്ട്രയിലെ ജൽന ജില്ലയിൽ ഒരു ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. പ്രധാന മന്ത്രി നരേന്ദ്ര മോദി കർഷകരുടെ മന്ത്രിയാണെന്നും, പ്രധാന മന്ത്രിയുടെ തീരുമാനം കർഷകർക്ക് ദോഷം ആകില്ലെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. ...
അബദ്ധത്തിൽ ഇന്ത്യയിലെത്തിയ പാക്ക്  പെൺകുട്ടികളെ ഇന്ത്യൻ സൈന്യം സ്വീകരിച്ചത് ഇങ്ങനെ
India

അബദ്ധത്തിൽ ഇന്ത്യയിലെത്തിയ പാക്ക് പെൺകുട്ടികളെ ഇന്ത്യൻ സൈന്യം സ്വീകരിച്ചത് ഇങ്ങനെ

വഴിമാറി ഇന്ത്യയിലേക്ക് കടന്ന പാക് പെണ്‍കുട്ടികള്‍ക്ക് സമ്മാനങ്ങളും മധുരപലഹാരവും നല്‍കി ജവാന്‍മാര്‍ ശ്രീനഗര്‍: നിയ്രന്തണ രേഖ കടന്ന് ഇന്ത്യയിലെത്തിയ പാകിസ്താനി പെണ്‍കുട്ടികളെ സുരക്ഷിതമായി പാകിസ്താന് കൈമാറി ഇന്ത്യന്‍ സൈന്യം. ഇന്നലെ അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പൂഞ്ചിലെത്തിയ പാക് സ്വദേശികളായ സഹോദരിമാരെയാണ് ഇന്ത്യന്‍ സൈന്യം പാകിസ്താനിലേക്ക് തിരിച്ചയച്ചത്. രാജ്യത്തിന്റെ അതിഥികളായി ഇവരെ കണ്ടു കൊണ്ട്‌​ സമ്മാനങ്ങളും മധുരപലഹാരവും നല്‍കിയാണ്​ യാത്രയാക്കിയത്​. ചാക്കന്‍ ദാ ബാഗ് ക്രോസിംഗ് പോയിന്റില്‍ വെച്ചാണ് ഇന്ത്യന്‍ സൈന്യം പെണ്‍കുട്ടികളെ പാകിസ്താന് കൈമാറിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെയാണ് നിയന്ത്രണ രേഖ കടന്ന് പെണ്‍കുട്ടികള്‍ ഇന്ത്യയിലെത്തിയത്. പാക് അധീന കശ്മീരിലെ കഹുത തഹ്സിലിലെ അബ്ബാസ്പൂര്‍ സ്വദേശികളായ ലൈബാ ജാബര്‍, സഹോദരി സനാ ജാബര്‍ എന്നിവരാണ് ഇന്ത്യയിലെത്തിയത്. പൂ...
ചൈനയുടെ കോവിഡ് വാക്‌സിന്‍ പാകിസ്ഥാനില്‍ മാത്രം
Business

ചൈനയുടെ കോവിഡ് വാക്‌സിന്‍ പാകിസ്ഥാനില്‍ മാത്രം

എല്ലാവര്‍ക്കും സൗജന്യ വാക്സിനെന്ന് ഇമ്രാന്‍ ഖാന്‍ ചൈനീസ് വാക്‌സിന്റെ വിതരണം ഏപ്രിലില്‍ ആരംഭിക്കുമെന്ന് അധികൃതര്‍ ഇസ്‌ലാമാബാദ് : കൊവിഡിനെതിരെയുള്ള പ്രതിരോധ വാക്സിന്‍ ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്ന് പാകിസ്ഥാന്‍. വരുന്ന ഏപ്രില്‍ മുതല്‍ പ്രതിരോധ വാക്സിന്‍ നല്‍കാനാണ് പദ്ധതിയെന്ന് അധികൃതര്‍ പറയുന്നു. ഇമ്രാന്‍ ഖാന്‍ ഭരണകൂടം വാക്സിന്‍ ഡോസുകള്‍ വാങ്ങുന്നതിനായി ഫണ്ട് അനുവദിച്ചതായി ആരോഗ്യ വകുപ്പ് പാര്‍ലമെന്ററി സെക്രട്ടറി നൗഷീന്‍ ഹമീദ് പറഞ്ഞു. പാകിസ്ഥാനില്‍ ചൈനീസ് വാക്സിനുകളുടെ ട്രയലാണ് നിലവില്‍ പുരോഗമിക്കുന്നത്. മൂന്നാം ഘട്ട പരീക്ഷണങ്ങളാണ് നടക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. ചൈനീസ് കമ്ബനിയായ കാന്‍സിനോ ബയോളജീസിന്റെ വാക്സിന്റെ അവസാന ഘട്ട പരീക്ഷണത്തിന് സെപ്റ്റംബറിലാണ് പാകിസ്ഥാന്‍ അനുമതി നല്‍കിയത്. വാക്സിന്‍ വിതരണത്തില്‍ ചൈന പാക്കിസ്ഥാന് മുന്‍ഗണന നല്‍കുമെന്നാണ് റിപ്പോര്‍...
ഇന്ത്യയ്‌ക്കെതിരെ പ്രകോപനവുമായി പാകിസ്ഥാന്‍ വെടിവയ്പില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു
India, Latest news

ഇന്ത്യയ്‌ക്കെതിരെ പ്രകോപനവുമായി പാകിസ്ഥാന്‍ വെടിവയ്പില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ഇന്ത്യയ്ക്കെതിരെ പ്രകോപനവുമായി പാകിസ്ഥാന്‍ , വെടിവയ്പില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ജമ്മുകാശ്മീരില്‍ രജൗരിയിലെ നിയന്ത്രണരേഖയിലാണ് പ്രകോപനമില്ലാതെ പാകിസ്ഥാന്‍ സൈന്യം വെടിവയ്പ് നടത്തിയത്. നായിക് പ്രേം ബഹാദൂര്‍ ഖത്രി, റൈഫിള്‍മാന്‍ സുഖ്വീര്‍ സിംഗ് എന്നിവരാണ് വീരമൃത്യുവരിച്ചത്. രജൗരിയിലെ സുന്ദര്‍ബനി സെക്ടറിലാണ് പാക് പ്രോകോപനമുണ്ടായത്.ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചതായി സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രകോപനമില്ലാതെയായിരുന്നു ആക്രമണമെന്നും സൈന്യം വ്യക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയും ശനിയാഴ്ചയുമായി പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടിരുന്നു. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പൂഞ്ചില്‍ ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിയു...
“അതിര്‍ത്തി കടന്നുള്ള തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നില്ല;പാകിസ്ഥാന്റെ ആരോപണത്തെ എതിര്‍ത്ത് അഫ്ഗാനിസ്ഥാന്‍
India

“അതിര്‍ത്തി കടന്നുള്ള തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നില്ല;പാകിസ്ഥാന്റെ ആരോപണത്തെ എതിര്‍ത്ത് അഫ്ഗാനിസ്ഥാന്‍

അതിര്‍ത്തി കടന്നുള്ള തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന പാക്സ്ഥാന്‍റെ ആരോപണം തള്ളി അഫ്ഗാനിസ്ഥാന്‍. പാകിസ്ഥാനില്‍ നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അതിര്‍ത്തിക്ക് പുറത്തുനിന്ന് നിയന്ത്രിക്കുന്നത് അഫ്ഗാനിസ്ഥാന്‍ ആണെന്നാണ് പാകിസ്ഥാന്‍ ആരോപിക്കുന്നത്. പാകിസ്ഥാന്‍ സര്‍ക്കാരിന്റെ വാദം തെറ്റാണെന്നും, ഐക്യരാഷ്ട്ര സംഘടനയുടെ മേല്‍നോട്ടത്തില്‍ അന്വേഷണസംഘത്തെ നിയമിക്കാന്‍ പാകിസ്ഥാനെ സ്വാഗതം ചെയ്യുന്നുവെന്നും,അഫ്ഗാന്‍ മണ്ണ് തീവ്രവാദത്തിന് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ ഭരണകൂടം തയ്യാറാണെന്നും മന്ത്രാലയം വെളിപ്പെടുത്തി. സമാനമായ ആരോപണം പാക് സര്‍ക്കാര്‍ ഇന്ത്യയ്ക്കെതിരെയും ഉന്നയിച്ചിരുന്നു. ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായാണ് ഇന്ത്യ രംഗത്ത് വന്നത്. പ്രൊപ്പഗാന്‍ഡ അജണ്ടകള്‍ കൊണ്ട് കാര്യമില്ലെന്നും, ഭീകരവാദത്തെ പിന്തുണയ്ക്കുന്നതില്‍ പാകിസ്ഥാനിലെ പങ്ക് എന്താണെന്ന് ലോകത്തിന് നന്നായി അറി...
error: Content is protected !!