ബുറേവി നാളെ കേരളത്തിലൂടെ കടന്നു പോകും; വേഗത 60 കിലോമീറ്ററിലും താഴെയാകും, പ്രളയ സാദ്ധ്യതയില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: 'ബുറെവി' ചുഴലിക്കാറ്റിനെ നേരിടാന്‍ സംസ്ഥാനസര്‍ക്കാര്‍ സജ്ജമാണെന്ന് മുഖ്യമന്ത്രി.ചുഴലിക്കാറ്റ് മാന്നാര്‍ കടലിടുക്കില്‍ എത്തിയിട്ടുണ്ട്. ഇന്ന് അര്‍ധരാത്രിയോടെയോ നാളെ പുലര്‍ച്ചെയോടെയോ ചുഴലിക്കാറ്റ് തെക്കന്‍ തമിഴ്‌നാട്ടിലെ തൂത്തുക്കുടി തീരം വഴി കരയിലെത്തും. ഇന്ത്യന്‍ തീരത്ത് പ്രവേശിക്കുമ്ബോള്‍ ചുഴലിക്കാറ്റിന്റെ അകത്തെ കാറ്റിന്റെ പരമാവധി വേഗത 70 മുതല്‍ 80 കിമീ വരെയാകാം. കരയിലൂടെ സഞ്ചരിക്കുന്നതോടെ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദ്ദമായിട്ടാകും കേരളത്തിലെത്തുക. ഇവിടെ നിന്ന് അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് പ്രവചനം.
ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. എന്‍.ഡി.ആര്‍.എഫിന്റെ എട്ട് ടീമുകളെ ഓരോ ജില്ലകളിലായി വിന്യസിച്ചു. വ്യോമസേനയോട് ഹെലികോപ്റ്ററും ഫിക്‌സഡ് വിങ് എയര്‍ക്രാഫ്റ്റും ആവശ്യപ്പെട്ടിട്ടുണ്ട്. അടി...