ഐസിഎംആറുമായി ചേർന്ന് ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവാക്സിൻ മൂന്നാം ഘട്ടത്തിലേക്ക്
ഐസിഎംആറുമായി ചേർന്ന് ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവാക്സിൻ മൂന്നാം ഘട്ടത്തിലേക്ക് കടന്നു.
പരീക്ഷണം ക്ലിനിക്കൽ ട്രയലിലേക്ക് പ്രവേശിച്ചതായി കമ്പനി അറിയിച്ചു. അടുത്ത വർഷം നേസൽ വാക്സിൻ പുറത്തിറക്കാനുള്ള നീക്കം ആരംഭിച്ചതായും ഭാരത് ബയോടെക് അധികൃതർ അറിയിച്ചു. ലോകത്താകമാനം കോവിഡിനെതിരായ 19 വാക്സിനുകൾ പരീക്ഷണ ഘട്ടത്തിലാണെന്ന് റിപ്പോർട്ട്.
കോവിഡ് വാക്സിൻ എത്തിയാൽ ആദ്യ ഘട്ടത്തിൽ അതിന്റെ വിതരണം പരിമിതമായിരിക്കും.
ആരോഗ്യ പ്രവർത്തകർ, പ്രായമായവർ, മറ്റ് മാനദണ്ഡങ്ങൾ വച്ച് പട്ടിക തിരിച്ചവർ തുടങ്ങി അത്യാവശ്യ വിഭാഗത്തിനാണ് വാക്സിൻ ആദ്യം നൽകുക.
...