ഐസിസി ഏകദിന റാങ്കിങ്: ബാബര്‍ അസമിന്റെ ഒന്നാം സ്ഥാനത്തിന് കനത്ത വെല്ലുവിളി: തൊട്ടരികില്‍ ശുഭ്‌മാന്‍ ഗില്‍ ICC ODI Rankings
ICC ODI Rankings ഐസിസി ഏകദിന റാങ്കിങ്ങില്‍ ബാറ്റര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമുമായുള്ള റേറ്റിങ് പോയിന്‍റിലെ വ്യത്യാസം ഗണ്യമായി കുറച്ച് ഇന്ത്യയുടെ യുവ താരം ശുഭ്‌മാന്‍ ഗില്‍
ഇന്ന് പുറത്തുവന്ന ഏറ്റവും പുതിയ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ബാബറുമായി 10 റേറ്റിങ് പോയിന്‍റിന്‍റെ അകലം മാത്രമാണ് ഗില്ലിനുള്ളത്. നിലവില്‍ 857 റേറ്റിങ് പോയിന്‍റാണ് ബാബര്‍ക്കുള്ളത്. 847 റേറ്റിങ് പോയിന്‍റുമായാണ് ശുഭ്‌മാന്‍ ഗില്‍ തൊട്ടുപിന്നില്‍ നില്‍ക്കുന്നത്.
https://www.youtube.com/watch?v=jkSTdIT1mzw&t=18s
കഴിഞ്ഞ ആഴ്‌ചത്തെ റാങ്കിങ്ങില്‍ 43 പോയിന്‍റിന്‍റെ വ്യത്യസമായിരുന്നു ഗില്ലും ബാബറും തമ്മില്‍ ഉണ്ടായിരുന്നത്. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലെ പ്രകടന മികവാണ് 24-കാരനായ ഗില്ലിന്‍റെ റേറ്റിങ് പോയിന്‍റ് ഉയര്‍ത്തിയത്...