Tuesday, December 3
BREAKING NEWS


Tag: tharun_gogoi

അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് അന്തരിച്ചു, കോവിഡ് ബാധിതനായിരുന്നു.
Breaking News, COVID, India

അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് അന്തരിച്ചു, കോവിഡ് ബാധിതനായിരുന്നു.

ന്യൂഡല്‍ഹി: മുന്‍ അസം മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗൊയ് അന്തരിച്ചു. 86-കാരനായ തരുണ്‍ ഗൊഗോയ് കൊവിഡ് ബാധിതനായി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് കൊവിഡ് മുക്തനായെങ്കിലും കൊവിഡാനന്തര പരിചരണത്തിലായിരുന്നു അദ്ദേഹം. ഗുവാഹത്തി മെഡിക്കല്‍ കോളേജിലാണ് അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതോടെ, അദ്ദേഹത്തെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ദേശീയതലത്തിലേക്ക് ഉയര്‍ന്ന പ്രധാനനേതാക്കളില്‍ ഒരാളാണ് തരുണ്‍ ഗൊഗോയ്. അസമിലെ ജോര്‍ഹട്ട് മണ്ഡലത്തെയും പിന്നീട് കലിയബോര്‍ മണ്ഡലത്തെയും പ്രതിനിധീകരിച്ച്‌ ഏറെക്കാലം എംപിയായിരുന്നു തരുണ്‍ ഗൊഗോയ്. കോണ്‍ഗ്രസിന്‍റെ യുവനേതാവും കലിയബോര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപിയുമായ ഗൗരവ് ഗൊഗോയും, എംബിഎ ബിരുദധാരിയായ ചന്ദ്രിമ ഗൊഗോയുമാണ...
error: Content is protected !!