മതപരിവര്‍ത്തന വിരുദ്ധ നിയമം; യുവതി വീണ്ടും ആശുപത്രിയില്‍
ലഖ്നൗ: പുതിയ മതപരിവര്‍ത്തന വിരുദ്ധ നിയമപ്രകാരം ഭര്‍ത്താവിനെയും ഭര്‍തൃ സഹോദരനെയും അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അഭയകേന്ദ്രത്തിലേക്ക് കൊണ്ടുപോയ ഗര്‍ഭിണിയായ യുവതിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ജൂലൈയില്‍ ആയിരുന്നു ഇവരുടെ വിവാഹം. ഈ സമയത്തായിരുന്നു യുവതി ഇസ്ലാം മതം സ്വീകരിച്ചത്. തുടര്‍ന്ന്, ഡിസംബറില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പോയപ്പോഴാണ് യുവതിയെയും ഭര്‍ത്താവിനെയും സഹോദരനെയും ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതും പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയതും.
നിയമം പ്രാബല്യത്തില്‍ വരുന്നതിന് നാല് മാസം മുമ്പാണ് വിവാഹം കഴിച്ചതെന്നും യുവതി പറയുന്നു. എന്നിട്ടും ഭീഷണി തുടരുകയാണ്. അതേസമയം, അഭയകേന്ദ്രത്തില്‍ വെച്ച് യുവതിയുടെ ഗര്‍ഭം അലസിപ്പോയെന്ന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ നിഷേധിച്ചു.
...