Friday, December 13
BREAKING NEWS


മതപരിവര്‍ത്തന വിരുദ്ധ നിയമം; യുവതി വീണ്ടും ആശുപത്രിയില്‍

By sanjaynambiar

ലഖ്​നൗ: പുതിയ മതപരിവര്‍ത്തന വിരുദ്ധ നിയമപ്രകാരം ഭര്‍ത്താവിനെയും ഭര്‍തൃ സഹോദരനെയും അറസ്​റ്റ്​ ചെയ്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അഭയകേന്ദ്രത്തിലേക്ക് കൊണ്ടുപോയ ഗര്‍ഭിണിയായ യുവതിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ജൂലൈയില്‍ ആയിരുന്നു ഇവരുടെ വിവാഹം. ഈ സമയത്തായിരുന്നു​ യുവതി ഇസ്​ലാം മതം സ്വീകരിച്ചത്​. തുടര്‍ന്ന്, ഡിസംബറില്‍ വിവാഹം രജിസ്​റ്റര്‍ ചെയ്യാന്‍ പോയപ്പോഴാണ്​ യുവതിയെയും ഭര്‍ത്താവിനെയും സഹോദരനെയും ബജ്​റംഗ്​ദള്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതും പൊലീസ്​ സ്​റ്റേഷനിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയതും.

നിയമം പ്രാബല്യത്തില്‍ വരുന്നതിന് നാല് മാസം മുമ്പാണ് വിവാഹം കഴിച്ചതെന്നും യുവതി പറയുന്നു. എന്നിട്ടും ഭീഷണി തുടരുകയാണ്. അതേസമയം, അഭയകേന്ദ്രത്തില്‍ വെച്ച്‌​ യുവതിയുടെ ഗര്‍ഭം അലസിപ്പോയെന്ന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ നിഷേധിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!