വാട്സ് ആപ്പ് ഹാക്കിംഗ് ഇതിലൂടെ തടയാം
വാട്സ് ആപ്പ് അക്കൗണ്ടുകളുടെ ഹാക്കിംഗ് പരാതികള്‍ ഒരുപാട് ആവുന്ന സാഹചര്യത്തില്‍ ‘ടൂ സ്റ്റെപ്പ് വേരിഫിക്കേഷനിലൂടെ ഒരുപരിധി വരെ ഹാക്കിംഗ് തടയാനാകും. വാട്സ് ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടാതിരിക്കാൻ ടു സ്റ്റെപ്പ് വേരിഫേക്കൻ ചെയ്യണമെന്ന് കേരളാ പൊലീസും നിർദേശിക്കുന്നുണ്ട്.
ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ ചെയ്യേണ്ടതെങ്ങനെ നോക്കാം
*വാട്സ് ആപ്പിലെ സെറ്റിംഗ്സിൽ ‘അക്കൗണ്ട്’ എന്ന് ക്ലിക്ക് ചെയ്യണം.
*അതിൽ ‘ടു-സ്റ്റെപ്പ് വേരിഫേക്കൻ’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ‘എനേബിൾ’ ബട്ടൺ അമർത്തണം.
*തുടർന്ന് ആറ് അക്കമുള്ള രഹസ്യ നമ്പർ പിൻ നമ്പറായി സെറ്റ് ചെയ്യാൻ കമാൻഡ് വരും. ഇതനുസരിച്ച് നമ്പർ സെറ്റ് ചെയ്ത ശേഷം ഇ-മെയിൽ ഐഡിയും കൊടുക്കുക.
പിന്നീട് എപ്പോഴെങ്കിലും ഈ നമ്പറിൽ വാട്സ് ആപ്പ് ഇൻസ്റ്റോൾ ചെയ്താൽ ഈ രഹസ്യ നമ്പർ ആവശ്യപ്പെടും.
...